Posted On
date_range Updated On
date_range ഗുജറാത്തിൽ റിവാബ ജദേജക്ക് ജയം
ജാംനഗർ: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയുടെ ഭാര്യയും ബി.ജെ.പി സ്ഥാനാർഥിയുമായ റിവാബ ജദേജക്ക് ജയം. ജാംനഗർ നോർത്തിൽ മത്സരിച്ച റിവബ 50,000ത്തിലേറെ വോട്ടുകൾക്കാണ് എ.എ.പിയിലെ കർസാൻ കർമൂറിനെ തോൽപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ഭിപേന്ദ്രസിൻഹ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
റിവാബ ജദേജയുടെ പേര് ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ തന്നെ ഇടംപിടിച്ചിരുന്നു. എം.എൽ.എ ധർമേന്ദ്ര സിൻഹയെ ഒഴിവാക്കിയാണ് റിവാബക്ക് സീറ്റ് നൽകിയത്. 2018ൽ സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിനെതിരെ പ്രതിഷേധം നടത്തിയ കർണിസേനയിലെ അംഗവും കൂടിയായിരുന്നു റിവബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.