ന്യൂഡൽഹി: അമ്മയോടുള്ള ൈവരാഗ്യം തീർക്കാൻ അയൽവാസിയായ സ്ത്രീ രണ്ടു വയസുകാരനെ നിലത്തടിച്ചു കൊന്നു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിലാണ് സംഭവം. കുട്ടിയുടെ അമ്മയോട് അയൽവാസിയായ സ്ത്രീക്കുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
രണ്ടു വയസുകാരനായ കുഞ്ഞ് പ്രതിയായ സ്ത്രീയുടെ കുട്ടിയോടൊപ്പമാണ് പതിവായി കളിക്കുന്നത്. കുട്ടിയുടെ തല നിലത്ത് ശക്തമായി ഇടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു.
മരിച്ച കുഞ്ഞിെൻറ മാതാവുമായി സ്ത്രീ ദിവസങ്ങൾക്ക് മുമ്പ് തർക്കമുണ്ടായിരുന്നു. അതിെൻറ വൈരാഗ്യമാകാം കൊലപാതകത്തിന് പിറകിലെന്നാണ് നിഗമനം.
കുഞ്ഞിനെ കളിക്കാനെന്ന പേരിൽ വീട്ടിേലക്ക് വിളിച്ചു വരുത്തിയാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ വീട്ടുകാർ അന്വേഷിക്കുന്നതിനിടെ പ്രതിയുടെ വീട്ടിൽ നിന്ന് ഗുരുതര പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥീരീകരിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.