ഖരഗ്പൂർ ഐ.ഐ.ടിയിൽ വീണ്ടും മരണം; ഗവേഷക വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടുമൊരു അസ്വാഭാവിക മരണത്തിന് സാക്ഷിയായി ഐ.ഐടി ഖരഗ്പൂർ. ശനിയാഴ്ച ഗവേഷക വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഝാർഖണ്ഡ്‌ സ്വദേശിയായ ഹർഷ കുമാർ പാണ്ഡെ(27) ആണ് മരിച്ചത്. ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന 6ാമത്തെ അസ്വാഭാവിക മരണമാണിത്. വൈകുന്നേരം രണ്ടുമണിയോടെ ബി.ആർ അംബേദ്ക്കർ ഹാളിൽ നിന്ന് മൃതദേഹം പൊലീസ് കണ്ടെത്തി.

മൗലാനാ അബ്ദുൾ കലാം ആസാദ് യൂനിവേഴ്സ്റ്റി ഓഫ് ടെക്നോളജിയിൽ നിന്ന് ബി ടെക്കും മോത്തിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എം. ടെക്കും പൂർത്തിയാക്കിയ ശേഷമാണ് ഹർഷ കുമാർ ഖരഗ്പൂർ ഐ.ഐ.ടിയിൽ പി.എച്ച്.ഡിക്ക് പ്രവേശിക്കുന്നത്.

മകനെ ഫോണിൽ വിളിച്ചിട്ടെടുക്കാത്തതിനെ തുടർന്ന് പിതാവ് സുരക്ഷാ ജീവനക്കാരനുമായി ബന്ധപ്പെടുകയായിരുന്നുവെന്നും തുടർന്ന് നോക്കുമ്പോൾ മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയുമായിരുന്നുവെന്നുമാണ് ഐ.ഐ.ടി അധികൃർ പറയുന്നത്. ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഹർഷകുമാറിനെ ബി സി റോയ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഈ വർഷം ഖരഗ്പൂർ ഐ.ഐ.ടിയിൽ റിപ്പോർട്ട് ചെയ്യുന്ന 6ാമത്തെ അസ്വാഭാവിക മരണമാണിത്. അതിൽ 5 പേരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലിവിലെ സംഭവത്തിൽ ഐ.ഐ.ടിഅധികൃതരിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

Tags:    
News Summary - Research student found dead in IIT Kharagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.