കനൗജ്: കനൗജ് റെയിൽവേ സ്‌റ്റേഷനിലെ കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട 28 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. 16 മണിക്കൂർ നീണ്ട പ്രവർത്തനത്തിനൊടുവിൽ രാത്രിയോടെ രക്ഷപ്പെടുത്തിയ എല്ലാ തൊഴിലാളികളെയും ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച ഉച്ചയോടെ സ്റ്റേഷൻ വളപ്പിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഷട്ടർ തകർന്ന് തൊഴിലാളികൾ അകത്ത് കുടുങ്ങുകയായിരുന്നു. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള സംഘങ്ങൾ രാത്രി മുഴുവൻ പ്രവർത്തിച്ചു.
തകർച്ചയുടെ കാരണം കണ്ടെത്താൻ നോർത്ത് ഈസ്റ്റേൺ റെയിൽവേ മൂന്നംഗ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കനൗജ് റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ‘അമൃത്’ പദ്ധതിയുടെ ഭാഗമാണ് ഈ നിർമാണം. അപകടം ബാധിച്ച തൊഴിലാളികൾക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.