ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പഞ്ചാബിലെ ഹോഷിയാർപൂരിലും അമൃത്സറിലും ജമ്മുവിലെ കത്വയിലും സാമ്പയിലും രജൗരിയിലും പാക് ഡ്രോണുകൾ എത്തി.
ഇവ വ്യോമപ്രതിരോധമാർഗം ഉപയോഗിച്ച് ഇന്ത്യൻ സൈന്യം തകർത്തു. ഇക്കാര്യം സർക്കാർ വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് രാത്രി 9.15ഓടെ പലയിടത്ത് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.
ഇന്ത്യാ -പാക് വെടിനിർത്തൽ വിലയിരുത്താനുള്ള ഇന്ത്യ-പാക് ഡയരക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻ (ഡി.ജി.എം.ഒ ) തല ചർച്ച നടന്നു. വൈകീട്ട് ടെലിഫോൺ വഴിയായിരുന്നു ചർച്ച. വെടിനിർത്തലുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബാധന ചെയ്യുമെന്ന അറിയിപ്പ് വന്നത്. പാകിസ്താൻ ഡി.ജി.എം.ഒ ഇങ്ങോട്ട് വിളിച്ചാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് മോദി പറഞ്ഞു.
#WATCH | J&K: Red streaks seen and explosions heard as India's air defence intercepts Pakistani drones amid blackout in Samba.
— ANI (@ANI) May 12, 2025
(Visuals deferred by unspecified time) pic.twitter.com/EyiBfKg6hs
പാകിസ്താൻ ഡി.ജി.എം.ഒ ഇന്ത്യയുടെ കരസേനാ ഓപറേഷന്റെ ചുമതലയുള്ള രാജീവ് ഘായിയെ വിളിച്ച് ആദ്യമായി വെടിനിർത്താൻ ധാരണയിലെത്തിയപ്പോൾ തീരുമാനിച്ച തുടർ ചർച്ചയാണ് തിങ്കളാഴ്ച നടന്നത്. ചർച്ച തിങ്കളാഴ്ച ഉച്ചക്ക് 12ന് നടത്താനാണ് നിശ്ചയിച്ചതെങ്കിലും സർക്കാറിന്റെ ഉന്നതതല കൂടിയാലോചന കഴിയാൻ കാത്തിരുന്നതുകൊണ്ടാണ് വൈകീട്ട് അഞ്ചിലേക്ക് മാറ്റിയതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.