മഥുര പള്ളി പൊളിക്കണമെന്ന ഹരജി ഫയലിൽ സ്വീകരിക്കാൻ ജില്ല കോടതി നിർദേശം

ന്യൂഡൽഹി: കാശിക്കു പിന്നാലെ മഥുരയും നിയമയുദ്ധത്തിലേക്ക്. കത്ര കേശവദേവ് ക്ഷേത്രത്തോട് ചേർന്നു നിൽക്കുന്ന ശാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുമാറ്റണമെന്ന് ആവ​ശ്യപ്പെടുന്ന ഹരജി സ്വീകരിച്ച് കീഴ് കോടതി വാദം കേൾക്കേണ്ടതുണ്ടെന്ന് മഥുര ജില്ല കോടതി വിധിച്ചു. ഹരജി നേരത്തേ തള്ളിയ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി കേസ് കേൾക്കാൻ ഇനി ബാധ്യസ്ഥനാണ്.

ഭഗവാൻ ശ്രീകൃഷ്ണന്റെ അടുത്ത കൂട്ടുകാരെന്ന വിശേഷണത്തോടെ, ലഖ്നോ സ്വദേശിയായ രഞ്ജന അഗ്നിഹോത്രിയും മറ്റ് ആറുപേരുമാണ് 2020 സെപ്റ്റംബർ 25ന് സിവിൽ കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ 13.37 ഏക്കർ ഭൂമിയിൽ ഒരു ഭാഗത്താണ് ശാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചിരിക്കുന്നതെന്നാണ് അവരുടെ അവകാശവാദം. ​അതുകൊണ്ട് പള്ളി പൊളിച്ചുമാറ്റി ഭൂമി ട്രസ്റ്റിന് തിരിച്ചു കൊടുക്കണം.

അയോധ്യ ഒഴികെ രാജ്യത്തെ മറ്റെല്ലാ ആരാധനാലയങ്ങളിലും തൽസ്ഥിതി തുടരണമെന്നാണ് 1991ലെ ആരാധനാലയ നിയമം. അതുകൊണ്ട് ഈ ഹരജി പരിഗണിക്കാനാവില്ലെന്ന് 2020 സെപ്റ്റംബർ 30ന് സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി വിധിച്ചു. ഇതേതുടർന്ന് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാർ ജില്ല കോടതിയെ സമീപിക്കുകയായിരുന്നു.

പുനഃപരിശോധന ഹരജിയിൽ രഞ്ജന അഗ്നിഹോത്രി പക്ഷത്തിന്റെയും എതിർകക്ഷികളായ സുന്നി സെൻട്രൽ വഖഫ് ബോർഡ്, ശാഹി ഇദ്ഗാഹ് മസ്ജിദ് സെക്രട്ടറി എന്നിവരുടെയും വാദം കേട്ട ജില്ല സെഷൻസ് കോടതി ജഡ്ജി രാജീവ് ഭാരതി, പുനഃപരിശോധന ഹരജി അനുവദിച്ചതോടെ ആദ്യ ഹരജി കീഴ് കോടതി​കേൾക്കണം. ഹരജിക്കാർക്ക് ഈ ആവശ്യം ഉന്നയിക്കാൻ അവകാശമുണ്ടെന്ന് ജില്ല കോടതി നിരീക്ഷിച്ചു.  

Tags:    
News Summary - 'Remove Mosque' Lawsuit Allowed In Mathura In Krishna Janmabhoomi Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.