നാഗ്പൂർ: മുസ്ലിം സമുദായത്തെ പാഠം പഠിപ്പിക്കണമെന്ന ആഹ്വാനവുമായി മഹാരാഷ്ട്ര ബ ി.ജെ.പി എം.എൽ.എ ഗിരീഷ് വ്യാസ്. എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താെൻറ പ്രസംഗത്തിന് മറു പടിയെന്നോണമാണ് ഗുജറാത്ത് കലാപകാലം മുസ്ലിംകൾ ഓർത്താൽ നന്നെന്ന് വെല്ലുവിളി ച്ചത്.
കർണാടകയിലെ കലബുറഗിയിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷേ ാഭത്തിൽ വാരിസ് പത്താെൻറ പ്രസംഗമാണ് ബി.ജെ.പിയെ വിറളി പിടിപ്പിച്ചത്. പത്താനെപ്പോ ലുള്ളവരെ ബഹിഷ്കരിക്കണമെന്നും പാഠം പഠിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ബി.ജെ.പി വക്താവുകൂടിയായ ഗിരീഷ് വ്യാസ് വാർത്ത ചാനലിലൂടെ പ്രതികരിച്ചത്.
‘‘രാജ്യസ്നേഹികളും യുവാക്കളും ബി.ജെ.പി പ്രവർത്തകരുമാണ് ഇതിന് അതേ ഭാഷയിൽ മറുപടി നൽകേണ്ടത്. ഞങ്ങൾ സഹിഷ്ണുക്കളും ക്ഷമയുള്ളവരുമാണ്. പക്ഷേ, അവരുമായി ഏറ്റുമുട്ടാൻ കെൽപില്ലെന്ന് കരുതരുത്. ഗുജറാത്ത് ഓർക്കണം. കലുപൂരിൽ നടന്നത് ഓർക്കണം. അന്ന് നടന്നത് ഓർമയുണ്ടെങ്കിൽ മുസ്ലിംകൾ തല പൊക്കാൻ മെനക്കെടില്ല...’’ ആയിരത്തോളം ന്യൂനപക്ഷ സമുദായാംഗങ്ങളെ കലാപത്തിലൂടെ വകവരുത്തിയ 2002ലെ ഗുജറാത്താണ് ഗിരീഷ് വ്യാസ് ഓർമിപ്പിച്ചത്.
പത്താനെതിരെ മഹാരാഷ്ട്ര സർക്കാർ നടപടിയെടുക്കണം. കേന്ദ്രസർക്കാർ അദ്ദേഹത്തെ പാകിസ്താനിലേക്ക് നാടുകടത്താൻ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാരിസ് പത്താനോട് മജ്ലിസ് വിശദീകരണം തേടി
മുംബൈ: വിവാദ പ്രസ്താവന നടത്തിയ പാർട്ടി മുൻ എം.എൽ.എ വാരിസ് പത്താനോട് അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ്) വിശദീകരണം തേടി. പാർട്ടി സംസ്ഥാന അധ്യക്ഷനും എം.പിയുമായ ഇംതിയാസ് ജലീൽ നേരിട്ട് എത്തിയാണ് വിശദീകരണം തേടിയത്. പാർട്ടി അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്ക് റിപ്പോർട്ട് നൽകുമെന്ന് ഇംതിയാസ് പറഞ്ഞു.
കലബുറഗിയിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ യോഗത്തിൽ സംസാരിക്കെയാണ് വാരിസ് വിവാദ പ്രസ്താവന നടത്തിയത്. സ്വാതന്ത്ര്യം പിടിച്ചുവാങ്ങാൻ 100 കോടി ആളുകളെക്കാൾ 15 കോടി മുസ്ലിംകൾ ശക്തരാണെന്നതായിരുന്നു പരാമർശം. ബി.ജെ.പിയടക്കം കടുത്ത വിമർശനവുമായി രംഗത്ത് വന്നതോടെ വാരിസ് പത്താെൻറ വീടിന് പൊലീസ് കാവലേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.