ബെംഗളൂരു: ബെംഗളൂരുവിൽ 34കാരനായ ടെക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് പരിഗണിച്ച ജഡ്ജിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. അതുലിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അതുലിന്റെ ഭാര്യ നികിത സിംഹാനിയ, ഭാര്യാമാതാവ് നിഷ, ഭാര്യ പിതാവ് അനുരാഗ്, ഭാര്യയുടെ അടുത്ത ബന്ധു സുഷീൽ എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തു.
അതുലിന്റെ മരണത്തിൽ ഭാര്യ നികിതക്കും ബന്ധുക്കൾക്കും ഉത്തർ പ്രദേശിലെ ജാനൂൻപൂരിലെ കുടുംബ കോടതി ജഡ്ജിയ്ക്കുമെതിരെ രൂക്ഷ വിമർശനമാണ് മരണത്തിന് മുൻപ് അതുൽ ഉന്നയിച്ചിരുന്നു. മകന്റെ ചെലവിനായുള്ള കേസിൽ പണം തരാൻ കഴിയില്ലെങ്കിൽ ആത്മഹത്യ ചെയ്തുകൂടേയെന്ന് ഭാര്യ ചോദിച്ചതിന് ജഡ്ജ് ചിരിച്ചത് അതുലിന് വളരെയധികം സങ്കടമുണ്ടാക്കിയെന്ന് ബന്ധുക്കൾ പറയുന്നു. അതുലിന്റെ സഹോദരൻ മരണത്തിന് കാരണം അദ്ദേഹത്തിന്‍റെ മുൻ ഭാര്യയും കുടുംബവുമാണെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി.
അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് അപ്പാർട്ടുമെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 പേജുള്ള ആത്മഹത്യ കുറിപ്പും ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു ആത്മഹത്യ. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് അതുല്‍ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.