ഐ.എസ്​ ബന്ധമെന്ന്​ സംശയം; 10 പേരെ എൻ.​െഎ.എ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പ്​ അടുത്തു വരുന്നതിനിടയിൽ ഡൽഹിയിലും പടിഞ്ഞാറൻ യു.പിയിലുമായി ഭീകരബന്ധത്തിന് ​ 10 പേർ അറസ്​റ്റിൽ. ഇവർക്കു​ പുറമെ ആറു പേരെ കസ്​റ്റഡിയിലെടുത്തു. ദേശീയ അ​ന്വേഷണ ഏജൻസിയുടെ നേതൃത്വത്തിൽ ഡൽഹിയില െയും യു.പിയിലെയും പൊലീസ്​ വിഭാഗങ്ങളെക്കൂടി പ​െങ്കടുപ്പിച്ച്​ 17 സ്​ഥലങ്ങളിൽ നടത്തിയ റെയ്​ഡിനെ തുടർന്നാണ്​ അറസ്​റ്റ്​.

​െഎ.എസ്​ ബന്ധമുള്ള ഭീകരശൃംഖലയാണ​ിതെന്ന്​ എൻ.​െഎ.എ വിശദീകരിച്ചു. ഡൽഹിക്കാരനായ മുഫ്​തി ഹാഫിസ്​ ​സുഹൈലി​​​െൻറ നേതൃത്വത്തിൽ രൂപവത്​കരിച്ച ഹർകത്തുൽ ഹർബെ ഇസ്​ലാം എന്ന ഗ്രൂപ്പിൽ പടിഞ്ഞാറൻ യു.പിയിലെ അംറോഹയിലുള്ള ഒരു ഇമാമും പങ്കാളിയാണെന്നും അന്വേഷണ ഏജൻസി പറയുന്നു.

ഏഴര ലക്ഷം രൂപ ഇവരിൽനിന്ന്​ പിടിച്ചെടുത്തു. ഇതിനു പുറമെ നാടൻ റോക്കറ്റ്​ ലോഞ്ചർ, തോക്കുകൾ, 100 മൊബൈൽ ഫോണുകൾ, 135 സിം കാർഡ്​, ഒരു ലാപ്​ടോപ്​, മെമ്മറി കാർഡ്​, നിരവധി ക്ലോക്ക്​ എന്നിവയും പിടികൂടിയതായി പറയുന്നു. നാലു മാസം മുമ്പ്​ കരുനീക്കങ്ങൾ തുടങ്ങിയ സംഘത്തി​​​െൻറ നീക്കങ്ങൾ എൻ.​െഎ.എ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നാണ്​ ഒൗദ്യോഗിക വിശദീകരണം.

അറസ്​റ്റിലായ പത്തിൽ അഞ്ചു ​േപർ ഡൽഹിക്കാരും ബാക്കിയുള്ളവർ യു.പിക്കാരുമാണ്​. ഇതിൽ ഒരു സിവിൽ എൻജിനീയർ, വെൽഡിങ്​ തൊഴിലാളി, ​ഒാ​േട്ടാറിക്ഷ ഡ്രൈവർ, ബിരുദവിദ്യാർഥി എന്നിവർ ഉൾപ്പെടുന്നു. റിപ്പബ്ലിക്​ദിനത്തോടനുബന്ധിച്ച്​ ഡൽഹിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ആർ.എസ്​.എസ്​ കാര്യാലയത്തിലും ചാവേറാക്രമണത്തിന്​ ഇവർ പദ്ധതിയിട്ടിരുന്നുവത്രെ.

Tags:    
News Summary - IS relation doubt; ten person arrested by NIA -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.