ഹൈദരാബാദ് : വാലന്റൈൻസ് ദിനത്തിൽ പ്രണയാഭ്യാർഥന നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്ര പ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. ആന്ധ്രാ സ്വദേശിനി ഗൗതമിയെയാണ് (23) യുവാവ് ആക്രമിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കാദിരി റോഡിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു ഗൗതമി.
ഏപ്രിൽ 29ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയാറെടുപ്പിലായിരുന്നു ഗൗതമിയുടെ കുടുംബം. എന്നാൽ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു. ഗണേഷിന്റെ പ്രണയാഭ്യർഥന ഗൗതമി ആദ്യമേ തന്നെ തള്ളിയിരുന്നു. വാലന്റൈൻസ് ദിനത്തിലും ഗണേഷ് വീണ്ടും തന്റെ പ്രണയം ഗൗതമിയെ അറിയിച്ചു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ഗൗതമി പ്രണയാഭ്യർഥന വീണ്ടും നിരസിക്കുകയായിരുന്നു.
തുടർന്ന് യുവതിയെ കൊല്ലാൻ മാതാപിതാക്കൾ പാൽ വാങ്ങാൻ പോയ സമയം നോക്കി ഗൗതമിയുടെ വീട്ടിലെത്തി. ഗൗതമിയെ കണ്ടയുടൻ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്യുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഗൗതമി ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.