ഇൻഡ്യ അല്ലെങ്കിൽ എൻ.ഡി.എ സഖ്യത്തിന്റെ പിന്തുണയോടെ പ്രാദേശിക പാർട്ടികൾ സർക്കാർ രൂപീകരിക്കും -കെ.സി.ആർ

ന്യൂഡൽഹി: ഇൻഡ്യ അല്ലെങ്കിൽ എൻ.ഡി.എ സഖ്യത്തിന്റെ പിന്തുണയോടെ പ്രാദേശിക പാർട്ടികൾ സർക്കാർ രൂപീകരിക്കുമെന്ന് ബി.ആർ.എസ് അധ്യക്ഷൻ കെ.ചന്ദ്രശേഖർ റാവു. പ്രാദേശിക പാർട്ടികൾ സർക്കാർ രൂപീകരിക്കാനായി ഒന്നിച്ച് നിൽക്കുമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തെലങ്കാനയയിൽ ഇരട്ടയക്ക സീറ്റുകൾ ബി.ആർ.എസിന് ലഭിക്കും. കഴിഞ്ഞ വർഷം ഒമ്പത് സീറ്റുകളാണ് ലഭിച്ചതെങ്കിൽ ഇക്കുറി സീറ്റുകളുടെ എണ്ണം ഉയരും. തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല. ജനങ്ങൾക്ക് കോൺഗ്രസ് സർക്കാറിനോട് പ്രതിഷേധമുണ്ട്. അധികാരത്തിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും സ്ത്രീകൾക്ക് സൗജന്യ ബസ് ടിക്കറ്റ് മാത്രമാണ് അവർ നൽകിയത്.

സൗജന്യ ബസ് ടിക്കറ്റുകളുടെ കാര്യം കോമഡിയാണ്. സ്ത്രീകൾ ബസിനുള്ളിൽ​ പോരാടുമ്പോൾ ഓട്ടോ ഡ്രൈവർമാർ തെരുവിൽ പ്രതിഷേധിക്കുകയാണ്. തന്റെ ഭരണകാലത്ത് കർഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അവരും ദേഷ്യത്തിലാണ്. ഇതെല്ലാം ലോക്സഭ തെരഞ്ഞെടുപ്പിൽ ​പ്രതിഫലിക്കുമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.

Tags:    
News Summary - Regional Parties Could Form Government, Get NDA Or INDIA's Support: KCR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.