പിടയുന്ന ജീവന്​ നേരെ കണ്ണടച്ച്​ ആശുപത്രികൾ; ഖാലിദ്​ ബംബ്രാണക്ക്​ ജീവൻ നഷ്​ടമായതിങ്ങനെ 

മുംബൈ: പനിച്ച്​ വിറച്ചും​ ജീവവായുവെടുക്കാൻ ബുദ്ധിമുട്ടിയും മരണവുമായി മല്ലിട്ട പിതാവിനെയും കൊണ്ട്​ ആ മകൻ മുംബൈയിലെ ആശുപത്രികളുടെ വാതിലുകൾ മാറി മാറി  മുട്ടി. എന്നാൽ സൗകര്യക്കുറവി​േൻറയും കോവിഡ്​ സംശയത്തി​േൻറയും പേരിൽ ജീവൻ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട ആശുപത്രികൾ കൈയൊ​​ഴിഞ്ഞതോടെ ത​​െൻറ പിതാവി​​െൻറ ജീവ​​െൻറ അവസാന സ്​പന്ദനവും നിലക്കുന്നത്​ നിസ്സഹായനായി നോക്കി നിൽക്കാനേ ആ മകന്​ സാധിച്ചുള്ളു. ശനിയാഴ്​ച പനി ബാധിച്ച്​ മുംബൈയിൽ മരിച്ച മലയാളി വ്യവസായി കെ.എസ്​. ഖാലിദ്​ ബംബ്രാണയുടെ മരണം മനുഷ്യത്വം മരവിക്കാത്തവരുടെ ഉള്ള​ുലക്കുന്നതാണ്​. 

കഴിഞ്ഞയാഴ്​ചയാണ്​ ബംബ്രാണക്ക്​ ​നേരിയ പനി അനുഭവപ്പെട്ടത്​. തൊട്ടടുത്തുള്ള ഡോക്​ടറെ കാണിക്കുകയും ഡോക്​ടർ മരുന്നു കുറിച്ചു നൽകുകയും ചെയ്​ത​ു. എന്നാൽ പിന്നീട്​ അദ്ദേഹ​ത്തി​​െൻറ ആരോഗ്യനില ​വഷളാവാൻ തുടങ്ങി. പനിയോടൊപ്പം ശ്വാസ തടസവും തുടങ്ങി.  ഇതേതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്​ച​ രാത്രി എട്ട്​ മണിയോടുകൂടി ബംബ്രാണയുടെ മകൻ അദ്ദേഹത്തെയുംകൊണ്ട്​ വീടിനടുത്തുള്ള പ്രിൻസ്​ അലി ഖാൻ ആശുപത്രിയി​െലത്തി. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ ചികിത്സ നൽകാൻ ഡോക്​ടർ തയാറായില്ല. ഇത്തരം​ േരാഗികളെ പരിചരിക്കാനാവശ്യമായ സൗകര്യങ്ങളില്ലെന്നായിരുന്നു ഡോക്​ടർ നൽകിയ  മറുപടിയെന്നും അദ്ദേഹ​ത്തിന്​ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയ്​ക്കൊള്ളാനാണ്​​ ​ആശുപത്രി അധികൃതർ പറഞ്ഞതെന്നും​ ബംബ്രാണയുടെ മകൻ പറയുന്നു. 

പ്രിൻസ്​ അലി ഖാൻ ആശുപത്രി കോവിഡ്​ രോഗികളെ ചികിത്സിക്കാൻ അധികാരമുള്ള ആശുപത്രിയല്ലാത്തതിനാൽ കോവിഡ്​ ലക്ഷണങ്ങ​േളാടുകൂടി വര​ുന്നവരെ പ്രവേശിപ്പിക്കാൻ നിയമപരമായ തടസമുണ്ടെന്നാണ്​ ആശുപത്രി അധികൃതരുടെ വാദം. 

പ്രിൻസ്​ അലി ഖാൻ ആശുപത്രിയിൽ നിന്ന്​​ മടക്കിയതിനെ തുടർന്ന്​ ബംബ്രാണയുടെ കുടുംബം അദ്ദേഹ​ത്തി​​െൻറ ജീവന്​ വേണ്ടി മുംബൈയിലെ വേറെയും ആശുപത്രികൾക്ക്​ മുമ്പിൽ കൈ നീട്ടി. ഇതിനിടെ ഒരു ആശുപത്രി അദ്ദേഹത്തെ ആംബുലൻസിൽ അന്ധേരിയിലെ കോവിഡ്​ ആശുപത്രിയിലേക്ക്​ മാറ്റാനൊരുങ്ങി. എന്നാൽ ബംബ്രാണക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ക​ുടുംബം അത്​ എതിർത്തു. അവർ സമീപത്തെ മറ്റൊരു ആശുപത്രിയി​േലക്ക്​ അദ്ദേഹത്തെ കൊണ്ടുപോവാൻ തീരുമാനിച്ചു.

ഇതിനിടെ, ജീവൻരക്ഷാ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രിയു​ണ്ടോ എന്നറിയാൻ ബോംബെ കേരള മുസ്​ലിം ജമാ അത്ത്​ പ്രസിഡൻറ്​ അബ്​ദുറഹ്​മാൻ, ബ്രിഹൻ മു​ംബൈ മുനിസിപ്പൽ കോർപറേഷനുമായി (ബി.എം.സി) ബന്ധപ്പെട്ടു. അവർ തിരിച്ചു വിളിച്ച്​ അറിയിക്കാമെന്ന്​ ഉറപ്പു നൽകി. 

തുടർന്ന്​ ബംബ്രാണയുമായി കുടുംബം മറ്റൊരു ആ​ശുപത്രിയിലെത്തി. എന്നാൽ അവിടെ വ​െൻറിലേറ്റർ സൗകര്യമില്ലായിരുന്നു. ഈ സമയം ബംബ്രാണയുടെ ആരോഗ്യ നില കൂടുതൽ വഷളായി. ശ്വാസമെടുക്കാൻ അദ്ദേഹം നന്നേ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന്​ അവിടെ നിന്ന് അദ്ദേഹത്തെ​ വീണ്ടും വേറൊരു ആശുപത്രിയിലേക്ക്​ ​കൊണ്ടു​പോയി. എന്നാൽ അവിടെ വ​െൻറിലേറ്റർ സൗകര്യമുണ്ടായിരുന്നെങ്കിലും അത്​ കോവിഡ്​ രോഗികൾക്കായി മാറ്റി വെച്ചതായതിനാൽ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ല. 

ഏറ്റവും ഒട​ുവിലാണ്​ ബംബ്രാണയേയ​ും കൊണ്ട്​ കുടുംബം സ​െൻറ്​ ജോർജ്​​ ആശുപത്രിയിലെത്തിയത്​. അപ്പോഴേക്ക്​ ബംബ്രാണയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഇതിനിടെ ലീലാവതി ആശുപത്രിയിൽ ഒരു കിടക്ക ഒഴിവുണ്ടെന്നറിയിച്ച്​ ബി.എം.സിയിൽ നിന്ന്​ വിളി വന്നു.  

‘‘ഞാൻ സ​െൻറ്​ ജോർജ്ജ്​ ആശ​ുപത്രിയിലെത്തുമ്പോൾ ഡോക്​ടർമാർ അദ്ദേഹത്തി​​െൻറ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു. അതിനിടെ അവർ ഞങ്ങളോട്​ ഒരു ഓക്​സിജൻ സിലിണ്ടർ നൽകാൻ ആവശ്യ​പ്പെട്ടു. ഞങ്ങൾക്ക്​ ഓക്​സിജൻ സിലിണ്ടർ എവിടുന്ന്​ ലഭിക്കാനാണ്​ ​?. അവർ അദ്ദേഹത്തെ വ​െൻറിലേറ്റിൽ പ്രവേശിപ്പിച്ചു. പക്ഷേ രാത്രിയോടെ അദ്ദേഹം മരിച്ചു.’’ അബ്​ദുറഹ്​മാൻ പറഞ്ഞു.

വ​െൻറിലേറ്റർ ആവശ്യമായി വരുന്ന ഒരു രോഗിക്ക്​ ജീവൻ രക്ഷാ ഉപകരണങ്ങളോ കിടക്കയോ പ്ര​േവശന​േമാ നൽകാൻ ഇൗ നിലയിലും മുംബൈക്ക്​ സാധിക്കുന്നില്ലെന്നും ഈശ്വരൻ കനിഞ്ഞില്ലെങ്കിൽ ഈ സാഹചര്യത്തെ നമ്മൾ എങ്ങനെ നേരിടുമെന്നും അബ്​ദുറഹ്​മാൻ ചോദിക്കുന്നു.

Tags:    
News Summary - Refused admission, son loses father after rushing him from one hospital to another -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.