ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്ത് നേതാവിെൻറ ഡാൽമിയ ഗ്രൂപ്പിന് ചരിത്രപ്രസിദ്ധമായ ചെേങ്കാട്ട കൈമാറിയത് വാജ്പേയി സർക്കാറിെൻറ കാലത്ത് തുടക്കമിട്ട സംഘ്പരിവാർ അജണ്ടയുടെ ഭാഗമായി. ചെേങ്കാട്ട കൈമാറിയത് വിവാദമായാലും പൊതുസ്വകാര്യ പങ്കാളിത്തത്തിൽ 100ലേറെ പൈതൃക സ്വത്തുക്കൾ പരിപാലനത്തിനായി കൈമാറുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം. മുഗൾ കാലത്തെ ചരിത്രസ്മാരകമായിരുന്ന ബാബരി മസ്ജിദ് തകർക്കുന്നതിന് കർസേവകർെക്കാപ്പം അയോധ്യയിൽ പോയി നേരിട്ട് പങ്കാളിയാകുകയും കേസിൽ പ്രതിയാകുകയും ചെയ്ത വിഷ്ണു ഹരി ഡാൽമിയ എന്ന വിശ്വഹിന്ദു പരിഷത്ത് നേതാവിെൻറ ഡാൽമിയ ഗ്രൂപ്പിെനയാണ് മുഗളരുടെ ഭരണസിരാേകന്ദ്രമായ ചെേങ്കാട്ട അടുത്ത അഞ്ചു വർഷക്കാലത്തേക്ക് സംരക്ഷിക്കാനായി മോദി സർക്കാർ ഏൽപിച്ചത്.
ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ സന്ദർശകർക്ക് ലഭ്യമാക്കി മാതൃകാ പൈതൃകസ്മാരകങ്ങളാക്കുന്നതിനുള്ള പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയുടെ ഭാഗമാണിതെന്നാണ് സാംസ്കാരിക മന്ത്രാലയത്തിെൻറ വിശദീകരണം. സന്ദർശകരെ പ്രവേശിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം ഡാൽമിയക്ക് നൽകുന്നതോടെ സ്വകാര്യ, കോർപറേറ്റ് ചടങ്ങുകൾക്കുപോലും ചെേങ്കാട്ട ഉപയോഗിക്കാൻ ഇവർക്ക് കഴിയും.
മുഗൾ സ്മാരകങ്ങളായ താജ്മഹലും ഫത്തേപൂർ സിക്രിയും ഹുമയൂൺ ടോമ്പും കുതുബ് മിനാറും പുരാനാ കിലയും ഇവക്കു പുറമെ അജന്ത, എല്ലോറ ഗുഹകളും ഖജുരാഹോ ക്ഷേത്രങ്ങളും ഹമ്പി സ്മാരകങ്ങളും കൊണാർക്ക് സൂര്യക്ഷേത്രവും ഹൈദരാബാദിലെ ഗോൽകൊണ്ട കോട്ടയുമടക്കം പുരാവസ്തു വകുപ്പിെൻറ കൈവശമുള്ള 116 സ്മാരകങ്ങളും സാംസ്കാരിക മന്ത്രാലയം വിനോദസഞ്ചാര മന്ത്രാലയത്തിന് കൈമാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ വിവാദത്തിലായ മോദി സർക്കാറിെൻറ ‘പൈതൃകം ദത്തെടുക്കൽ’ പദ്ധതി 1996ൽ വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ തുടങ്ങിവെച്ച ദേശീയ സാംസ്കാരിക ഫണ്ട് പദ്ധതി പുനർനാമകരണം ചെയ്തതാണെന്നും പൈതൃകങ്ങളുടെ സംരക്ഷണത്തിന് പൊതുസ്വകാര്യ പങ്കാളിത്തം കൊണ്ടുവരാൻ അന്ന് തീരുമാനിച്ചതാണെന്നുമാണ് മന്ത്രാലയത്തിെൻറ ന്യായീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.