ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കുറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 6,654 േപർക്ക്. ആദ്യമായാണ് ഒറ്റദിവസം ഇത്രയേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 125,101ആയി.
രാജ്യത്ത് ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 6000 കടക്കുന്നത്. വെള്ളിയാഴ്ച 6088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3720 ആയി.
ശനിയാഴ്ച 137പേരാണ് മരണത്തിന് കീഴടങ്ങിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 51,783 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. 41 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. മരണനിരക്കും അവിടെയാണ് കൂടുതൽ. 44582പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1517പേർ മരിച്ചു.
തൊട്ടുപിന്നിലുള്ള തമിഴ്നാട്ടിൽ 14,753 പേർക്ക് രോഗം സ്ഥിരീകരിച്ചു. 98 പേരാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഗുജറാത്തിൽ 13,628 പേരാണ് രോഗബാധിതർ. 802 ആണ് മരണനിരക്ക്. ഡൽഹിയിൽ 12,319 പേർ രോഗബാധിതരാണ്. മരണം 208ഉം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.