മധ്യപ്രദേശിലെ വിമത എം.എൽ.എമാർക്ക്​ തിരിച്ച്​ പോകാൻ സുരക്ഷ വേണമെന്ന്​

ബംഗളുരു: ബംഗളുരുവിൽ കഴിയുന്ന മധ്യപ്രദേശിലെ വിമത എം.എൽ.എമാരുടെ തിരിച്ച്​ പോക്ക്​ ഇന്നുണ്ടായില്ല. രാജിക്കത്ത ്​ നൽകിയ ആറു മന്ത്രിമാരോടും ഏഴ്​ എം.എൽ.എമാരോടും നേരിൽ കാണാൻ സ്​പീക്കർ എൻ.പി പ്രജാപതി ആവശ്യ​പ്പെട്ടിരുന്നു. ഇതനുസരിച്ച്​ ഇന്ന്​ വൈകുന്നേരം വിമാനം കയറേണ്ടിയിരുന്ന എം.എൽ.എമാർ കേന്ദ്ര സേനയുടെ സുരക്ഷ വേണമെന്ന്​ പറഞ്ഞ്​ യാത്ര മാറ്റിവെക്കുകയായിരന്നു.

വിമാനത്താവളത്തിന്​ സമീപം ബി.ജെ.പിയുടെയും കോൺഗ്രസിൻെറയും പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി ഒരുമിച്ച്​ കൂടിയിരുന്നു. വലിയ പൊലീസ്​ സംഘം ഇവിടെ ക്യാമ്പ്​ ചെയ്യുന്നുണ്ട്​.

വിമത എം.എൽ.എമാരും മന്ത്രിമാരും തങ്ങളുടെ കൂടിക്കാഴ്​ചക്ക്​ േകന്ദ്ര സേനയുടെ (സി.ആർ.പി.എഫ്​) സുരക്ഷ വേണമെന്ന്​ ആവശ്യപ്പെട്ട്​ സ്​പീക്കർ പ്രജാപതിക്ക്​ കത്ത്​ നൽകി. മന്ത്രിമാരോട്​ ഇന്നും എം.എൽ.എമാരോട്​ നാളെയും കൂടിക്കാഴ്​ചക്ക്​ എത്താനാണ്​ സ്​പീക്കർ നേരത്തെ നോട്ടീസ്​ നൽകിയിരുന്നത്​.

ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്ന എം.എൽ.എമാരും മന്ത്രിമാരും കഴിഞ്ഞ ചൊവ്വാഴ്​ചയാണ്​ രാജിക്കത്ത്​ സ്​പീക്കർക്ക്​ ഇ മെയിൽ ചെയ്​തത്​. എം.എൽ.എമാരുടെ രാജി കമൽനാഥിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്​. രാജി സ്വീകരിക്കുന്നതിൻെറ മുമ്പ്​ എം.എൽ.എമാരെ നേരിൽ കാണണമെന്ന്​ സ്​പീക്കർ നിലപാടെടുക്കുകയായിരുന്നു.

ഇതിനിടെ വിമത പക്ഷത്തുള്ള മന്ത്രിമാരെ പുറത്താക്കണമെന്ന്​ ആവശ്യപ്പെട്ട്​ കമൽനാഥ്​ ഗവർണർക്ക്​ കത്ത്​ നൽകി. എന്നാൽ, ഈ കത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Tags:    
News Summary - Rebel MLAs Abandon Plans To Fly Back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.