അഹമ്മദാബാദി​െൻറ പേര്​ മാറ്റുമെന്ന്​ ഗുജറാത്ത്​ സർക്കാർ

അഹമ്മദാബാദ്​: അഹമ്മദബാദ്​ നഗരത്തി​​​​െൻറ പേര്​ ഗുജറാത്ത്​ സർക്കാർ മാറ്റുന്നു. കർണാവതിയെന്നായിരിക്കും നഗരത്തി​​​​െൻറ പുതിയ പേര്​. യോഗി ആദിത്യനാഥ്​ സർക്കാർ ഫൈസാബാദി​​​​െൻറ പേര്​ ശ്രീ അയോധ്യയെന്ന്​ മാറ്റിയതിന്​ പിന്നാലെയാണ്​ ഗുജറാത്ത്​ സർക്കാറും പുതിയ നീക്കവുമായി രംഗത്തെത്തുന്നത്​.

മാധ്യമപ്രവർത്തരോട്​ സംസാരിക്കു​േമ്പാഴാണ്​ ഗുജറാത്ത്​ ഉപമുഖ്യമന്ത്രി നിഥിൻ പ​േട്ടൽ അഹമ്മദാബാദി​​​​െൻറ പേര്​ മാറ്റുന്നത്​ പരിഗണിക്കുമെന്ന്​ വ്യക്​തമാക്കിയത്​. ജനങ്ങൾക്ക്​ അഹമ്മദാബാദി​​​​െൻറ പേര്​ മാറ്റണമെന്നാണ്​ ആഗ്രഹം. ഇതിനായി നിയമപരമായ വെല്ലുവിളികൾ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തും. നഗരത്തിന്​ പൈത്യക പദവി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീപാവലിയോട്​ അനുബന്ധിച്ച നടത്തിയ പരിപാടിയിലാണ്​ ഫൈസാബദി​​​​െൻറ പേര്​ മാറ്റുന്ന വിവരം യോഗി ആദിത്യനാഥ്​ അറിയിച്ചത്​.

Tags:    
News Summary - Ready To Rename Ahmedabad As Karnavati-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.