Posted On
date_range Updated On
date_range റഫാൽ: സംവാദത്തിന് തയ്യാർ, സമയം സർക്കാറിന് നിശ്ചയിക്കാമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ സംവാദത്തിന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ്. ബുധനാഴ്ച സംവാദം ആവാമെന്നും അതിനുള്ള സമയം കേന്ദ്ര സർക്കാറിന് തീരുമാനിക്കാമെന്നും കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ തിങ്കളാഴ്ച ലോക്സഭയിൽ പറഞ്ഞു.
റഫാൽ ഇടപാട് സംയുക്ത പാർലമെൻററി കമ്മിറ്റി അന്വേഷിക്കണമെന്ന ആവശ്യം ഖാർഗെ ആവർത്തിച്ചപ്പോഴാണ് അരുൺ ജെയ്റ്റ്ലി ഖാർഗെയെ സംവാദത്തിന് ക്ഷണിച്ചത്. സർക്കാർ മറുപടി നൽകാൻ തയാറാെണന്നും ഖാർഗെ ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും അരുൺ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടിരുന്നു.
തുടർന്ന് സഭ പിരിയുന്നതിന് തൊട്ടു മുമ്പ് സംവാദത്തിന് തയാറാെണന്നും അതിനുള്ള സമയം നിശ്ചയിക്കണമെന്നും മല്ലികാർജ്ജുൻ ഖാർഗെ സ്പീക്കർ സുമിത്ര മഹാജനെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.