മോദിക്കെതിരായ പരാമർ​ശം: പാർട്ടി തരുന്ന ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാർ-​ മണിശങ്കർ അയ്യർ

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്കെതിരെ താൻ നടത്തിയ പ്രസ്​താവന ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ ദോഷം ചെയ്യുമെങ്കിൽ പാർട്ടി തരുന്ന ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്ന്​ ​മുതിർന്ന നേതാവ്​ മണിശങ്കർ അയ്യർ.  രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ മികച്ച പ്രവർത്തനമാണ്​ കോൺഗ്രസ്​ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസാണ്​ തനിക്ക്​ എല്ലാം. അതുകൊണ്ടാണ്​ ​പ്രസ്​താവന സംബന്ധിച്ച്​ മാപ്പ്​ ചോദിച്ചതെന്നും മണിശങ്കർ അയ്യർ വ്യക്​തമാക്കി. 

നേരത്തെ മോദിക്കെതിരായ പരാമർശത്തി​​െൻറ പേരിൽ മണിശങ്കർ അയ്യരെ ​കോൺഗ്രസ്​ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തിരുന്നു. പരാമർശം സംബന്ധിച്ച്​ അദ്ദേഹത്തോട്​ വിശദീകരണവും തേടിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പാർട്ടി നടപടി സംബന്ധിച്ച്​ അയ്യരുടെ പ്രതികരണമുണ്ടായിരിക്കുന്നത്​.

മോദി തരംതാഴ്​ന്ന, സംസ്​കാരമില്ലാത്ത വ്യക്തിയാണ്​. ഇൗ സമയത്ത്​ എന്തിനാണ്​ അദ്ദേഹം വിലകുറഞ്ഞ രാഷ്​ട്രീയം കളിക്കുന്നതെന്നായിരുന്നു മണിശങ്കർ അയ്യരുടെ പ്രസ്​താവന. എന്നാൽ, പ്രസ്​താവനക്കിടെ മോദിയെ നീച്​ എന്ന്​ വി​ശേഷിപ്പിച്ചതാണ്​ വിവാദമായത്​.

Tags:    
News Summary - Ready for any punishment if Cong suffers in Gujarat polls due to my comments: Mani Shankar Aiyar-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.