നോട്ട് നിരോധനം: മൗനം വെടിഞ്ഞ് ആര്‍.ബി.ഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഒടുവില്‍ മൗനം വെടിഞ്ഞ് രംഗത്ത്.  നോട്ട് പിന്‍വലിച്ചതില്‍ ജനങ്ങള്‍ക്കു നേരിട്ട പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ആര്‍.ബി.ഐ അടിയന്തര നടപടികള്‍ എടുത്തുകൊണ്ടിരിക്കുകയാണെന്ന് പ്രതികരിച്ച ഉര്‍ജിത്, ജനങ്ങള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് നോട്ട് നിരോധനത്തില്‍ ഉര്‍ജിത് പ്രതികരിക്കുന്നത്.
പുതിയ ഉത്തരവോടെ ബാങ്കിങ് വ്യവസ്ഥയില്‍ ലിക്വിഡിറ്റി ഏറെ വര്‍ധിച്ചിട്ടുണ്ട്. എത്രയും വേഗം കാര്യങ്ങള്‍ പഴപടിയാക്കാന്‍ കേന്ദ്ര മോണിറ്ററിങ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. പ്ളാസ്റ്റിക് കറന്‍സിക്കു പകരം ഡെബിറ്റ് കാര്‍ഡ് പോലുള്ള സംവിധാനം ജനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്ത് ആവശ്യമായ കറന്‍സികള്‍ പൂര്‍ണമായും ലഭ്യമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ പണം ജനങ്ങളിലേക്കത്തെിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ അറിയിച്ചു.
ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഇടപാടുകളില്‍ എളുപ്പമുണ്ടാക്കും. നോട്ടുകള്‍ക്കുണ്ടായ ഡിമാന്‍റുകള്‍ നേരിടാന്‍ സര്‍ക്കാറും ആര്‍.ബി.ഐയും പുതിയ പ്രിന്‍റിങ് സംവിധാനങ്ങള്‍ക്കുവേണ്ടി ഒരുമിച്ച് ശ്രമിക്കുകയാണ്. 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിലുണ്ടായ പ്രതിസന്ധികള്‍ നൂറിന്‍െറയും പുതിയ അഞ്ഞൂറിന്‍െറയും നോട്ടുകള്‍ പ്രിന്‍റ്ചെയ്യുന്നതിലൂടെ മറികടക്കാനാവും. എല്ലാദിവസവും രാജ്യത്തെ ബാങ്കുകളുമായി ആര്‍.ബി.ഐ ബന്ധപ്പെടുന്നുണ്ട്. പ്രതിസന്ധികള്‍ക്ക് അയവുണ്ടെന്നാണ് അവര്‍ അറിയിച്ചത്. ബാങ്ക് ബ്രാഞ്ചുകളിലും എ.ടി.എമ്മുകളിലുമുള്ള തിരക്കുകള്‍ കുറഞ്ഞുവരുകയാണ്. എല്ലാ മാര്‍ക്കറ്റുകളും പഴയപടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ദൈനംദിന ഇടപാടുകള്‍ക്ക് പണത്തിന്‍െറ ലഭ്യതക്കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ളെന്നും ഉര്‍ജിത് പറഞ്ഞു.
ബാങ്ക് ജീവനക്കാര്‍ ആത്മാര്‍ഥമായാണ് ഈ ദിവസങ്ങളില്‍ ജോലി നിര്‍വഹിച്ചത്. ഇക്കാര്യത്തില്‍ അവരോട് നാം ഏറെ കടപ്പെട്ടിരിക്കുന്നു. പുതിയ കറന്‍സി പഴയതിനെക്കാള്‍ മൃദുലമായതെന്തുകൊണ്ടെന്ന് ചോദിക്കുകയും ആശങ്കയറിക്കുകയും ചെയ്യുന്നുണ്ട്. പുതിയ കറന്‍സിയുടെ വ്യാജനെ നിര്‍മിക്കുന്നത് അസാധ്യമാക്കാനാണിതെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

Tags:    
News Summary - RBI taking all steps to 'ease genuine pain of honest citizens': Governor Urjit Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.