കരുതൽ ധനാനുപാതം പുന:പരിശോധിക്കുമെന്ന്​ സാമ്പത്തികകാര്യ സെക്രട്ടറി

ന്യൂഡൽഹി: റിസർവ്​ ബാങ്കിന്​ നൽകേണ്ട കരുതൽ ധനാനുപാതം ഡസംബർ ഒമ്പതിന്​ പുന:പരിശോധിക്കുമെന്ന്​ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്​തികന്ദ ദാസ്. വാണിജ്യ ബാങ്കുകൾ റിസർവ്​ ബാങ്കിൽ സൂക്ഷിക്കുന്ന നിക്ഷേപമാണ്​ കരുതൽ ധനാനുപാതം. വിപണിയിലെ പണലഭ്യത നിയ​ന്ത്രിക്കുന്നതി​െൻറ ഭാഗമായാണ്​ കരുതൽ ധനാനുപാതം റിസർവ്​ ബാങ്ക്​ പുന:പരി​ശോധിക്കുന്നത്​.

500​െൻറ പുതിയ നോട്ടുകൾ കൂടുതൽ വിപണിയിലെത്തിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്​ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സഹായിക്കു​ം. അതിനിടെ നോട്ട്​​ അസാധുവാക്കൽ തീരുമാനത്തെ എതിർക്കുന്നവർ 50 ദിവസമെങ്കിലും ക്ഷമിക്കണമെന്ന്​ ​ആഭ്യന്തര മ​ന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു.

 

Tags:    
News Summary - RBI said they'll review CRR (Cash Reserve ratio) on 9th Dec

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.