മോദി നിരന്തരം മാധ്യമങ്ങളെ കാണാറുണ്ടെന്ന് രവിശങ്കർ പ്രസാദ്

പട്ന: നരേന്ദ്ര മോദി ഒരു തവണയെങ്കിലും വാർത്താസമ്മേളനം നടത്തണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ്. മോദി നിരന്തരം മാധ്യമങ്ങളെ കാണുന്നുണ്ടെന്ന് രവിശങ്കർ പ്രസാദ് വ്യക്തമാക്കി. രാഹുലാണ് ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ രാജ്യത്താകെ തീവ്രമായ തരംഗമുണ്ട്. കേരളത്തിലെ ഇടതുപാർട്ടികൾ പോലും രാഹുലിനെ അംഗീകരിക്കുന്നില്ല. പട്ന സാഹിബ് ലോക്സഭാ സീറ്റിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Ravi Shankar Prasad to Rahul Gandhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.