കേന്ദ്ര സഹമന്ത്രി റാത്തോഡിന് രണ്ടു ദിവസത്തിനകം ഫ്ളാറ്റ് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഗുഡ്ഗാവ് പ്രോജക്ടില്‍ നിര്‍മിച്ച ഫ്ളാറ്റ് രണ്ടു ദിവസത്തിനകം കേന്ദ്ര സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് കൈമാറമെന്ന് ഫ്ളാറ്റ് നിര്‍മാതാക്കളായ പര്‍സ്നാഥ് ബില്‍ഡേര്‍സിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഉടമസ്ഥാവകാശം ഉടന്‍ കൈമാറണമെന്ന് ഉത്തരവിട്ട ജസ്റ്റിസ് ദീപക് മിശ്ര, അമിതാവ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ച്, നേരത്തേ നല്‍കിയതില്‍നിന്ന് കൂടുതലായി പണം നിര്‍മാതാക്കള്‍ക്ക് നല്‍കരുതെന്നും നിര്‍ദേശിച്ചു. ഫ്ളാറ്റിന്‍െറ ഉടമസ്ഥാവകാശം കൈമാറുന്നത് വൈകിപ്പിച്ചതിന് നഷ്ടപരിഹാരം റിയല്‍ എസ്റ്റേറ്റ് കമ്പനി റാത്തോഡിന് നല്‍കണം.
പര്‍സ്നാഥ് കമ്പനി ഗുഡ്ഗാവില്‍ തുടങ്ങിയ എക്സോട്ടിക പ്രോജക്ടില്‍ 2006ലാണ് 70 ലക്ഷം രൂപ അടച്ച് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഫ്ളാറ്റ്  ബുക് ചെയ്തത്.
എന്നാല്‍, കമ്പനി ഫ്ളാറ്റ് കൈമാറിയത് 2008-09 കാലയളവിലാണ്. ദേശീയ ഉപഭോകൃത തര്‍ക്കപരിഹാര കമീഷനെ സമീപിച്ചതിനെ തുടര്‍ന്ന് ബില്‍ഡേര്‍സ് കമ്പനിയോട് മുടക്കിയ പണം പലിശയുള്‍പ്പെടെ തിരിച്ചുനല്‍കാനും ഒപ്പം ഉപഭോക്താവിന് നഷ്ടപരിഹാരം അനുവദിക്കാനും ഈവര്‍ഷം ആദ്യം ഉത്തരവിട്ടിരുന്നു.
കരാറില്‍ പറഞ്ഞ സമയത്തിനകം ഫ്ളാറ്റ് നിര്‍മിച്ചു നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ഫ്ളാറ്റ്  ബുക് ചെയ്ത 70 ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ 12 കോടി രൂപ ബില്‍ഡേര്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇതിനായി സുപ്രീംകോടതിയില്‍ 10 കോടി രൂപ കെട്ടിവെക്കാനും നിര്‍ദേശിച്ചിരുന്നു.

 

Tags:    
News Summary - rathod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.