ന്യൂഡൽഹി: ഡൽഹിയിൽ പൗരത്വ പ്രതിഷേധക്കാർക്കുനേരെയുണ്ടായ ആക്രമണത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരൻ രതൻ ലാലിന െ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാരും ബന്ധുക്കളും ചേർന്ന് റോഡ് ഉപരോധിക്കു ന്നു. രാജസ്ഥാനിൽ രതൻ ലാലിൻെറ ഗ്രാമത്തിലേക്കുള്ള റോഡിലാണ് പ്രതിഷേധം.
രക്തസാക്ഷിയായി പ്രഖ്യാപിക്കാതെ രതൻ ലാലിൻെറ മൃതദേഹം സംസ്കരിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. രാജസ്ഥാനിെല സികർ ജില്ലയിൽ സദിൻസർ വില്ലേജ് റോഡാണ് ഇവർ ഉപരോധിക്കുന്നത്. മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരും ജില്ല ഭരണകൂടവും കുടുംബത്തെയും നാട്ടുകാരെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യം അംഗീകരിക്കാതെ പിൻമാറാൻ തയാറല്ലെന്നാണ് ഇവർ പറയുന്നത്.
ചാന്ദ് ബാഗിലുണ്ടായ ആക്രമണത്തിനിടെ കല്ലേറിൽ പരിക്കേറ്റ 42 കാരനായ രതൻ ലാൽ മരിക്കുകയായിരുന്നു. മൂന്നു കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് ഇദ്ദേഹത്തിൻെറ കുടുംബം. ചൊവ്വാഴ്ച രതൻ ലാലിൻെറ ഡൽഹിയിലെ വീട്ടിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.