ലോക്​ഡൗൺ നീട്ടുന്നത്​ ഫലപ്രദമായില്ലെങ്കിൽ എന്താണ്​ പദ്ധതി- കേന്ദ്രത്തോട്​ പ്രശാന്ത്​ കിഷോർ

പട്​ന: കോവിഡ്​ മഹാമാരിയുടെ വ്യാപനം തടയാൻ ലോക്​ഡൗൺ നീട്ടുന്നത്​ ഫലപ്രദമായില്ലെങ്കിൽ കേന്ദ്ര സർക്കാറി​​െൻ റ കയ്യിൽ മറ്റെന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യവുമായി മുൻ​ ജെ.ഡി.യു നേതാവും തെരഞ്ഞെടുപ്പ് കാമ്പയിൻ തന്ത് രജ്ഞനുമായ പ്രശാന്ത് കിഷോർ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം സംശയമുന്നയിച്ചത്​. മേയ്​ മൂന്ന്​ വരെയാണ്​ പ്രധാന മന്ത്രി നരേന്ദ്ര മോദി ലോക്​ഡൗൺ നീട്ടിയത്​. അതിൽ അടുത്ത ഏഴ്​ ദിവസം രാജ്യത്തെ എല്ലാ ജില്ലകളും കർശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക്​ഡൗൺ നീട്ടുന്നതി​​​െൻറ രീതികളും യുക്​തിയും നിരന്തരം ഇങ്ങനെ ചർച്ച ചെയ്യുന്നതിൽ അർഥമില്ല. എന്നിരുന്നാലും മേയ്​ മൂന്ന്​ വരെ ഇതേ രീതിയിൽ പോയിട്ടും നമ്മൾ ആഗ്രഹിച്ച ഫലം ലഭിച്ചില്ലെങ്കിൽ എന്താണ്​ ചെയ്യുക. നമ്മളുടെ കയ്യിൽ മറ്റെന്തെങ്കിലും പദ്ധതിയുണ്ടോ..? അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കോവിഡ്​ കേസുകൾ ഗണ്യമായി ഉയർന്ന സാഹചര്യത്തിലായിരുന്നു അടച്ചുപൂട്ടൽ നീട്ടാനുള്ള ഉത്തരവുമായി പ്രധാനമന്ത്രി എത്തിയത്​. കഴിഞ്ഞ ദിവസം 1211 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കേസുകൾ 10000 കടന്നു.

വൈറസിനെ നേരിടുന്നതിനെ കുറിച്ച്​ സമഗ്രമായ നയങ്ങളില്ലാതെ ലോക്​ഡൗൺ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്​ കേന്ദ്ര സർക്കാറെന്ന്​ പ്രശാന്ത്​ കിഷോർ മുമ്പ്​ പറഞ്ഞിരുന്നു.

Tags:    
News Summary - rashant Kishor Asks If Centre Has A Plan B-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.