ലഖ്നൗ: ഉത്തർപ്രദേശിൽ പിതൃസഹോദരനാൽ പീഡിപ്പിക്കപ്പെട്ട മൂന്ന് വയസ്സുകാരിയെ ഗുരുതരാവസ്തയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഖനൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മരണത്തോട് മല്ലിട്ട് കഴിയുകയാണ് ക്രൂര പീഡനത്തിരയായ പെൺകുട്ടി. വെള്ളിയാഴ്ച ഉച്ചക്ക് പിതാവിെൻറ സഹോദരനാലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്.
ഹോളി ആഘോഷിക്കാനായി സഹോദരെൻറ വീട്ടിലെത്തിയ 20കാരൻ വീടിന് പുറത്ത് കളിച്ച്കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ ചോക്ലേറ്റ് തരാമെന്ന് പറഞ്ഞ് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് വിളിച്ചുകൊണ്ട് പോയി മൃഗീയമായി പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ പിതാവ് കൂലിത്തൊഴിലാളിയാണ്. ഇയാളുടെ ഇളയ മകളെയാണ് സഹോദരൻ പീഡിപ്പിച്ചത്. ലഖ്നൗവിലെ താകൂർഗഞ്ചിൽ വർഷങ്ങളായി ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പം താമസിച്ച് വരികയായിരുന്നു.
പരിസരവാസികൾ കെട്ടിടത്തിൽ നിന്നും അച്ഛെൻറ സഹോദരൻ ഇറങ്ങിവരുന്നത് കണ്ടിരുന്നു. സംശയം തോന്നി ഇയാളെ മർദ്ദിച്ചവശനാക്കിയ നാട്ടുകാർ പൊലീസിലേൽപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.