താനെ (മഹാരാഷ്ട്ര): പിതാവിെൻറ അസുഖം ഭേദപ്പെടുത്താമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ 60കാരനായ ആൾദൈവത്തിെൻറ മുൻകൂർ ജാമ്യാപേക്ഷ ജില്ല അസി. സെഷൻസ് ജഡ്ജി എ.എസ്. ഭൈസാരെ തള്ളി. കേസിനെകുറിച്ച പ്രോസിക്യൂഷൻ ഭാഷ്യം ഇങ്ങനെ: അസമിലെ ഗുവാഹതിയിൽ ആശ്രമം നടത്തുന്ന ആൾദൈവം സമൂഹ മാധ്യമത്തിലൂടെയാണ് താനെ സ്വദേശിനിയായ 39കാരിയെ പരിചയപ്പെട്ടത്.
തനിക്ക് അമാനുഷിക ശക്തികളുണ്ടെന്നും യുവതിയുടെ പിതാവിെൻറ അർബുദരോഗം ഭേദപ്പെടുത്താമെന്നും പറഞ്ഞ് അസം, ഡൽഹി എന്നിവിടങ്ങളിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനരംഗം പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ചികിത്സക്കും പൂജക്കുമായി യുവതിയിൽനിന്ന് മൂന്നുലക്ഷം രൂപയും കൈപ്പറ്റി. കഴിഞ്ഞ ജൂണിലാണ് യുവതി താനെ പൊലീസിൽ പരാതി നൽകിയത്. ആൾദൈവത്തിന് മൂന്ന് ഭാര്യമാരും മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.