ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായ പി.പി. മാധവനെതിരെ (71) ബലാത്സംഗത്തിനും ക്രിമിനൽ പീഡനത്തിനും ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 26കാരി ദലിത് യുവതിയുടെ പരാതി മുൻനിർത്തിയാണ് എഫ്.ഐ.ആർ. ജോലി നൽകാമെന്നും വിവാഹം കഴിക്കാമെന്നും പ്രലോഭിപ്പിച്ച് കെണിയിൽ പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു.
ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടശേഷം, പരാതിപ്പെട്ടാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. ഇക്കഴിഞ്ഞ 25ന് ഉത്തംനഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി കിട്ടിയത്. ഇന്ത്യൻ ശിക്ഷ നിയമം 376 (ബലാൽത്സംഗം), 506 (ക്രിമിനൽ പീഡനം) വകുപ്പുകൾ പ്രകാരമാണ് കേസ്. കേസ് അന്വേഷിച്ചുവരുന്നതായി ദ്വാരക ഡെപ്യൂട്ടി പൊലീസ് കമീഷണർ എം. ഹർഷവർധൻ വിശദീകരിച്ചു. യുവതിയുടെ ഭർത്താവ് 2020ൽ മരിച്ചു. കോൺഗ്രസ് ഓഫിസിലായിരുന്നു ജോലി. കേസ് കെട്ടിച്ചമച്ചതാണെന്ന് പി.പി. മാധവൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.