Posted On
date_range Updated On
date_range ഒന്നരവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; 45കാരൻ പിടിയിൽ
ഈസ്റ്റ് ഗോദാവരി (ആന്ധ്ര പ്രദേശ്): ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 45കാരൻ അറസ്റ്റിലായി.
ഈസ്റ്റ് ഗോദാവരി ജില്ലയിലെ പോളവാരം മണ്ഡലത്തിലെ വേമവാരം ഗ്രാമത്തിലാണ് സംഭവം. പരിമി വെങ്കിട്ട് സുബ്ബറാവുവാണ് അറസ്റ്റിലായത്. മാർച്ച് 28ന് കുഞ്ഞിനെ തെങ്ങിൻ തോപ്പിൽ കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
ഇതേത്തുടർന്ന് കുഞ്ഞിന്‍റെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോക്സോ പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകൾ പ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതിയെ റിമാൻഡിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.