മുംബൈ: താന്‍ അധികാരത്തിലിരിക്കുവോളം മാടിനെ അറുക്കുന്നത് ആരും തടയില്ലെന്ന് മുസ്ല ിംകള്ക്ക് ഉറപ്പുനല്‍കിയതു വെളിപ്പെടുത്തി ബി.ജെ.പിയുടെ കേന്ദ്ര സഹമന്ത്രി വിവാദത്തി ല്‍. കേന്ദ്ര പൊതുവിതരണ സഹമന്ത്രിയും മുതിര്‍ന്ന നേതാവുമായ റാവുസാഹെബ് ദാന്‍വെയാണ് വിവാദത്തിലായത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മകന് സന്തോഷ് ദാന്‍വെയുടെ പ്രചാരണ റാലിയിലായിരുന്നു വെളിപ്പെടുത്തല്‍. ദാന്‍വെയുടെ തട്ടകമായ ജല്‍നയിലെ ഭോകര്ദന് മണ്ഡലത്തിലാണ് മകന് മത്സരിക്കുന്നത്.
മാടുകളെ അറുക്കുന്നത് നിരോധിച്ചപ്പോള്‍, ബക്രീദ് സമയത്ത് അറവിന് അനുമതി തേടി നാലുപേര്‍ എെൻറ അടുത്തുവന്നു. എന്താണ് നിങ്ങള്‍ ചെയ്തത് എന്നവര്‍ ചോദിച്ചു. എന്തുപറ്റിയെന്ന് ഞാന്‍ തിരക്കി. തങ്ങളെ ബലി അറുക്കാന്‍ സമ്മതിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. റാവുസാഹെബ് ദാന്‍വെ ഇവിടുള്ളിടത്തോളം കാലം ആരും നിങ്ങളെ തടയില്ല’ എന്ന് ഞാനവരോട് പറഞ്ഞു. ഇതായിരുന്നു ശനിയാഴ്ച നടന്ന അവസാന തെരഞ്ഞെടുപ്പ് റാലിയിലെ വിവാദ വെളിപ്പെടുത്തല്‍. പ്രസംഗത്തിെൻറ വിഡിയോ വൈറലായതോടെയാണ് വിവാദം.
മാടുകളെ അറുക്കുന്നതിന് താന്‍ പിന്തുണ പ്രഖ്യാപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും മറ്റും കാണുന്നതായും എന്നാല്‍, അതില്‍ സത്യമില്ലെന്നും ദാന്‍വെ വ്യക്തമാക്കി. വിവാദ ഭാഗം എഡിറ്റ് ചെയ്ത് തിരുകി ക്കയറ്റിയതാണെന്നും തന്നെ മോശമായി ചിത്രീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുമത വികാരം വ്രണെപ്പടുത്തിയെന്ന് ആരോപിച്ച് ദാന്‍വെക്കെതിരെ നിതേഷ് ഓസ്സ സാംഗ്ളി പൊലീസില്‍ പരാതി നല്കി. ബി.ജെ.പി അധികാരത്തില്‍ എത്തിയതിനു തൊട്ടുപിന്നാെലയാണ് മഹാരാഷ്ട്രയില്‍ പോത്തൊഴിച്ചുള്ള മാടുകളെ അറുക്കുന്നതും മാംസം വില്‍ക്കുന്നതും സൂക്ഷിക്കുന്നതും നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.