രാഹുലിനെ പൊതുസ്​ഥലത്ത്​ തല്ലണമെന്ന്​ സവർക്കറുടെ പൗത്രൻ

മുംബൈ: കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പൊതുസ്​ഥലത്ത്​ തല്ലണമെന്ന്​ മഹാരാഷ്​​ട്ര മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെയോട്​ അഭ്യർഥിച്ച്​ ആർ.എസ്​.എസ്​ സൈദ്ധാന്തികൻ വി.ഡി. സവർക്കറുടെ പൗത്രൻ രഞ്​ജിത്​ സവർക്കർ. ശനിയാഴ്​ച ഡൽഹിയിൽ കോ​ൺഗ്രസ്​ സംഘടിപ്പിച്ച ‘ഭാരത്​ ബച്ചാവോ’ റാലിയിൽ, മാപ്പു പറയാൻ താൻ രാഹുൽ സവർക്കറല്ലെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ്​ സവർക്കറുടെ പൗത്രൻ രംഗത്തെത്തിയത്​.

അപകീർത്തി പരാമർശം നടത്തിയ രാഹുലിനെതിരെ ക്രിമിനൽ കേസെടുക്കണം. ത​​െൻറ പിതാമഹൻ ബ്രിട്ടീഷുകാരോട്​ മാപ്പു പറഞ്ഞിട്ടില്ലെന്നും ജയിലിൽനിന്ന്​ പുറത്തിറങ്ങാൻ അവരുടെ നിബന്ധനകൾ അംഗീകരിക്കുക മാത്രമാണ്​ ചെയ്​തതെന്നും രഞ്​ജിത്​ സവർക്കർ പറഞ്ഞു.

Tags:    
News Summary - Ranjeet Savarkar Grandson of Veer Savarkar demands criminal action against Rahul Gandhi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.