ന്യൂഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗൊഗോയി സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന പശ്ചാത്തലത്തിലാണ് സീനിയോറിട്ടിയിൽ രണ്ടാമനായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തൽസ്ഥാനത്തെത്തുക. ഒക്ടോബർ മൂന്നിന് അദ്ദേഹം ചുമതലയേൽക്കും.
സുപ്രീംകോടതിയിൽ കേസുകൾ വിഭജിച്ചുനൽകുന്ന ചീഫ് ജസ്റ്റിസിെൻറ രീതിക്കെതിരെ വിവാദ പത്രസമ്മേളനം നടത്തിയ നാലു ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പിൻഗാമിയായി അദ്ദേഹത്തിെൻറ പേര് വൈകാതെ നിർദേശിക്കും. അടുത്ത ചീഫ് ജസ്റ്റിസിെൻറ പേര് നിർദേശിക്കാൻ നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് അഭ്യർഥിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് പദവിയിൽ ജസ്റ്റിസ് ഗൊഗോയിക്ക് അടുത്തവർഷം നവംബർ 17വരെ കാലാവധിയുണ്ട്. 2012ലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായത്.
കേരളീയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.