ചെന്നൈ: ഹൈകോടതി വിധികൾ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കണമെ ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശനിയാഴ്ച ചെന്നൈയിലെ തമിഴ്നാട് ഡോ. അംബേദ് കർ നിയമ സർവകലാശാലയിൽ പ്രത്യേക ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകോടതി വിധികൾ പ്രാദേശികഭാഷകളിൽ ലഭ്യമാക്കണമെന്ന നിർദേശം 2017ൽ താൻ മുേന്നാട്ടുവെച്ചിരുന്നു. ഛത്തിസ്ഗഢ് ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഇതു നടപ്പാക്കുന്നുമുണ്ട്.
തീർപ്പുകളുടെ സർട്ടിഫൈ ചെയ്ത പകർപ്പുകൾ കേരള ഹൈകോടതിയിൽ മലയാളത്തിലും മദ്രാസ് ഹൈകോടതിയിൽ തമിഴിലും ലഭ്യമാക്കാവുന്നതാണ്. കേസുകൾ തുടർച്ചയായി മാറ്റിവെക്കപ്പെടുന്ന രീതി കേസ് വിചാരണ നീട്ടികൊണ്ടുപോകാൻ ഉപയോഗപ്പെടുത്തുന്നത് ഗൗരവമായി കാണണം. സമൂഹത്തിലെ സാമ്പത്തികശേഷിയുള്ളവർക്കും പാവെപ്പട്ടവർക്കും ഒരേപോലെ നിയമസഹായം ലഭ്യമാകുന്നില്ലെങ്കിൽ അതു ജനാധിപത്യ ഭരണത്തിെൻറ വീഴ്ചയായി കരുതപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം, മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റീസ് വിജയ കമലേഷ് തഹിൽ രമണി, സുപ്രീംകോടതി ജഡ്ജി ശരത് അരവിന്ദ് ബോബ്ഡെ എന്നിവർക്ക് ഒാണററി എൽഎൽ.ഡി ബിരുദം നൽകി ആദരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.