ഇടതുമുന്നണിക്ക് സമരം ചെയ്യാനേ അറിയൂ –രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതില്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘‘ഇടതുമുന്നണിക്ക് ഭരിക്കാനറിയില്ല. സമരംചെയ്തു മാത്രമാണ് പരിചയം. സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളിലൊന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നില്ല’’ -ചെന്നിത്തല പറഞ്ഞു. മോദി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത് നന്നായെന്നു കരുതുന്ന ആളാണ് സംസ്ഥാന ധനമന്ത്രി. ധനമന്ത്രി ഇപ്പോഴും എണ്ണത്തോണിയിലാണ്. ഏഴുമാസത്തെ ഭരണം ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. മോദി സര്‍ക്കാറിന്‍െറ ജനദ്രോഹ നടപടികളുടെ മറപറ്റി എങ്ങനെയോ ഭരണം നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കൊട്ടിഘോഷിച്ച വിജിലന്‍സ് നടപടികള്‍ പ്രഹസനമായി മാറി. സി.പി.എം നേതാക്കള്‍ക്കുനേരെ ആരോപണമുണ്ടാകുമ്പോള്‍ വിജിലന്‍സിനെ കാണാനില്ല. ഇ.പി. ജയരാജനെതിരെ പ്രതിപക്ഷ നേതാവ് തന്നെ പരാതി നല്‍കിയിട്ടും അന്വേഷണവും നടപടിയും ഇഴഞ്ഞുനീങ്ങുകയാണ്. ജെ. മേഴ്സിക്കുട്ടിയമ്മ കോഴ വാങ്ങിയെന്ന ആരോപണം കോടതി ഇടപെടുമെന്ന ഘട്ടത്തിലത്തെിയപ്പോഴാണ് വിജിലന്‍സ് നടപടിക്കു മുതിര്‍ന്നത്. എം.എം. മണിയുടെ വിടുതല്‍ ഹരജി കോടതി തള്ളി. നിലവില്‍ വൈദ്യുതി മന്ത്രി കോടതിയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാറിനെതിരെ സി.പി.ഐ തന്നെ രംഗത്തത്തെിയിരിക്കുന്നു. പിണറായി വിജയന്‍, മോദിക്കു പഠിക്കാന്‍ ശ്രമിക്കുകയാണെന്നാണ് തങ്ങള്‍ നേരത്തെ ആരോപിച്ചത്. എന്നാല്‍, പിണറായി മുണ്ടുടുത്ത മോദിയാണെന്നാണ് സി.പി.ഐ പറയുന്നത്. സര്‍ക്കാര്‍ ഡയറി പിഴവില്ലാതെ അച്ചടിച്ച് ഇറക്കാന്‍പോലും കഴിയുന്നില്ല. ഈ വിഷയത്തില്‍ ഖജനാവിന് കോടി രൂപ നഷ്ടമുണ്ടായി. കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ മാസവും ശമ്പളം മുടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.