രമൺ സിങ്ങി​െൻറ സ്​മാർട്ട്​ ഫോൺ പദ്ധതി​ തടഞ്ഞ്​ ഭൂപേഷ്​ ബാഘേൽ

റായ്പുര്‍: ഛത്തീസ്​ഗഢിൽ രമൺ സിങ്​ സർക്കാർ പ്രഖ്യാപിച്ച സ്​മാർട്ട്​ ഫോൺ പദ്ധതി​ പുതിയ മുഖ്യമന്ത്രി ഭൂപേഷ്​ ബാഘേൽ താൽ​കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ്​ സഞ്ചാർ ക്രാന്തി യോജന പ്ര കാരമുള്ള സ്​മാർട്ട്​​ ഫോൺ വിതരണ പദ്ധതി ഇനിയൊരു ഉത്തരവുണ്ടാകും വരെ നിർത്തിവെക്കുന്നതായി അറിയിച്ചത്​.

നിയമസഭാ ​െതഞ്ഞെടുപ്പിന്​ ആറുമാസം മുമ്പാണ്​ അഞ്ചു മില്യൺ കുടുംബങ്ങൾക്ക്​ സ്​മാർട്ട്​​ ഫോൺ നൽകുന്ന പദ്ധതി രമൺ സിങ്​ സർക്കാർ പ്രഖ്യാപിച്ചത്​. ഫോൺ വിതരണത്തിന്​ ഒരു ടെലികോം കമ്പനി​െയയും നിയോഗിച്ചിരുന്നു. എന്നാൽ സ്​മാർട്ട്​ ​ഫോൺ വിതരണത്തിന്​ കമ്പനിയെ തെരഞ്ഞെടുത്തത്​ അടക്കം ഇൗ പദ്ധതിയുമായി ബന്ധപ്പെട്ട്​ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ​ഇൗ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സൂക്ഷ്​മ പരിശോധന നടത്തേണ്ടതുണ്ടെന്ന്​ മുതിർന്ന ​െഎ.എ.എസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

ഇതുവരെ രണ്ടു മില്യൺ സ്​മാർട്ട്​​ ഫോൺ വിതരണം ചെയ്​തു കഴിഞ്ഞു. ഫോൺ വിതരണത്തിനുള്ള ടെൻഡർ സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കും വരെ പദ്ധതി നിർത്തിവെക്കുകയാണ്​. കൂടാതെ വിതരണം ചെയ്​ത സ്​മാർട്ട്​ ഫോണുകളിൽ ചില സാ​േങ്കതിക പ്രശ്​നങ്ങളും ഉണ്ട്​. അതും പരിഹരിക്കണമെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞു.

Tags:    
News Summary - Raman Singh’s smartphone scheme stopped by new Chhattisgarh CM -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.