ഹൈദരാബാദ്: റമദാനോടനുബന്ധിച്ച് ഹൈദരാബാദ് മലയാളി ഹൽഖ അഹ്‍ലൻ യാ റമദാൻ പൊതുപരിപാടി സംഘടിപ്പിച്ചു. ഹൈദരാബാദ് ടോളിചൗക്കിയിലെ ഇൻറഗ്രൽ ഫൗണ്ടേഷൻ സ്കൂളിൽ പ്രസിഡന്റ് വി.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
റമദാനെ ശരിയായ രീതിയിൽ വരവേൽക്കാൻ ശാരീരികമായും മാനസികമായും തയ്യാറെടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്.ഐ.ഒ കേന്ദ്ര ശൂറ അംഗം വാഹിദ് ചുള്ളിപ്പാറ പറഞ്ഞു. റമദാനിലെ ഓരോ നിമിഷവും പ്രാർഥനകളാൽ ധന്യമാക്കണം. തിരക്കേറിയ ജീവിതത്തിൽ ആരാധനകൾക്കായി സമയം കണ്ടെത്തണം. ലോകത്ത് നിലനിൽപിനായി സമരം ചെയ്യുന്ന മുഴുവൻ പീഡിത വിഭാഗങ്ങൾക്കും വേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സെക്രട്ടറി മുഹമ്മദ് തസ്നിം സ്വാഗതവും പ്രോഗ്രാം കൺവീനർ രഹനാസ് ഉസ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.