രാമക്ഷേത്ര നിർമാണ ധനസമാഹരണം; സമാഹരിച്ചത്​ 2000 കോടിയിലധികം

ലഖ്​നോ: അയോധ്യ രാമക്ഷേത്ര നിർമാണ ധനസമാഹരണം കാമ്പയിൻ അവസാനിപ്പിച്ചു. 2000 കോടിയിലധികം രൂപ പിരിഞ്ഞുകിട്ടി​െയന്നാണ്​ വിവരം.

സംഭാവന ലഭിച്ച തുക മുഴുവൻ ബാങ്കിൽ നിക്ഷേപിച്ചതായും പിരിഞ്ഞുകിട്ടിയ തുക മുഴുവൻ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

സാംസ്​കാരിക-രാഷ്​ട്രീയ രംഗത്തെ പ്രമുഖർ രാമക്ഷേത്രത്തിന്​ സംഭാവനയുമായി എത്തിയിരുന്നു. ഡിസംബറിലാണ്​ രാമക്ഷേത്രത്തിന്​ സംഭാവന പിരിക്കാൻ​ 44 ദിവസത്തെ കാമ്പയിൻ ആരംഭിക്കുന്നത്​. 55 കോടി പേരിൽനിന്ന്​ സംഭാവന പിരിക്കാനായിരുന്നു നീക്കം. കോൺ​ഗ്രസ്​, ഡി.എം.കെ നേതാക്കൾ അടക്കം രാമക്ഷേത്രത്തിന്​ സംഭാവന നൽകിയത്​ വിവാദമായിരുന്നു.

നേരത്തേ രാമക്ഷേത്രത്തിന്​ വെള്ളിശിലകൾ സംഭാവനയായി നൽകരുതെന്ന്​ അഭ്യർഥിച്ച്​ ശ്രീറാം ജന്മഭൂമി തീർഥ ട്രസ്​റ്റ്​ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ബാങ്ക്​ ലോക്കറുകളിൽ സൂക്ഷിക്കാൻ സ്​ഥലമില്ലാത്തതിനാലായിരുന്നു അഭ്യർഥന.

രാമക്ഷേത്രത്തിന്​ 1100 കോടി രൂപയോളം ചിലവാകുമെന്നായിരുന്നു കണക്കുകൂട്ടൽ. മൂന്നരവർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ്​ ശ്രമം. 

Tags:    
News Summary - Ram Temple Donation Campaign Ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.