ലൈംഗിക ശേഷിയില്ലെന്ന്​ റാം റഹിം; രണ്ടു മക്കളില്ലേയെന്ന്​ ജഡ്​ജി

ന്യൂഡൽഹി: ബലാത്​സംഗക്കേസിൽ നിന്ന്​ തടിയൂരാനായി ലൈംഗിക ശേഷിയില്ലാത്തവനാണ്​ താനെന്ന വിചിത്ര വാദമാണ്​​ ഗുർമീത്​ റാം റഹീം സിങ്​ സി.ബി.​െഎ കോടതിയിൽ ഉയർത്തിയത്​. 1999 ൽ രണ്ട്​ വനിതാ അനുയായികളെ ബലാത്​സംഗം ചെയ്​തുവെന്നായിരുന്നു​ ഗുർമീതിനെതിരെയുള്ള കേസ്​.  എന്നാൽ 1990നു ശേഷം തനിക്ക്​ ​ൈലംഗിക ശേഷിയില്ലെന്നായിരുന്നു​ ഗുർമീത്​ കോടതിയിൽ അവകാശ​െപ്പട്ടത്​. ലൈംഗിക ശേഷിയില്ലാത്ത താൻ ബാലാംത്​സംഗം ചെയ്​തുവെന്ന വാദം ശരിയല്ലെന്നും​ കേസിൽ താൻ നിരപരാധിയാണെന്നും ഗുർമീത്​ കോടതിയിൽ വാദിച്ചു. 

എന്നാൽ, ഗുർമീതി​​​​െൻറ സാക്ഷികൾ തന്നെ അദ്ദേഹത്തി​​​​െൻറ വാദത്തെ പൊളിച്ചു. ഗുർമീതിന്​ രണ്ട്​ പെൺകുട്ടികളുണ്ടെന്ന സാക്ഷിയു​െട മൊഴി ലൈംഗിക ശേഷിയി​െല്ലന്ന വാദം പൊള്ളയാണെന്നതിന്​ തെളിവാണെന്ന്​ കോടതി പറഞ്ഞു. ദേരാ ഹോസ്​റ്റലിൽ അദ്ദേഹത്തി​​​​െൻറ കൗമാരക്കാരായ പെൺകുട്ടികൾ ഉണ്ടെന്നായിരുന്നു​ വാർഡർ നൽകിയ മൊഴി. ഇതേടെ ഗുർമീതി​​​​െൻറ വാദം ജഡ്​ജി തള്ളുകയായിരുന്നു. കാട്ടു മൃഗമെന്ന്​ ഗുർമീതി​നെ വിശേഷിപ്പിച്ച ജഡ്​ജി ഇയാൾ ഒരു ദയയും അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇരു കേസുകളിലുമായി 10 വർഷം വീതം  20 വർഷത്തെ തടവും വിധിച്ചു. 

അതിനിടെ, പാഞ്ച്​കുല സി.ബി.​െഎ കോടതിയിൽ നിന്ന്​ റോഹ്ത്തക്​ ജയിലിലേക്ക്​ കൊണ്ടു വരുന്നതിനി​െട അനുയായികളെ കൊണ്ട്​ അക്രമം സൃഷ്​ടിച്ച്​ ഗുർമീത്​ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി പൊലീസ്​ വെളിപ്പെടുത്തി. വിധി എതിരായതിനാൽ അ​ക്രമം അഴിച്ചു വിടാൻ ‘ചുവന്ന ബാഗ്​’ എന്ന കോഡ്​ ഉപയോഗിച്ചതായും പൊലീസ്​ പറഞ്ഞു. ആഗസ്​ത്​ 28ന്​ സി.ബി.​െഎ കോടതിയിൽ നടന്ന വാദത്തിലാണ്​ ഇക്കാര്യങ്ങൾ പറഞ്ഞത്​. 

Tags:    
News Summary - Ram Rahim Claimed Inpotent, Judge Asked Have daughters - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.