ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്​; ഉ​ന്ന​ത​ത​ല സ​മി​തി റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും

ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകൾ പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതി തയാറാക്കിയ റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. 'ഒറ്റ തെരഞ്ഞെടുപ്പ്' നടപ്പാക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും സമൂഹത്തിനും ഗുണകരമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

എട്ട് വാല്യങ്ങളിലായി 18,000ത്തോളം പേജുള്ള റിപ്പോർട്ട് ആണ് സമിതി തയ്യാറാക്കിയിരിക്കുന്നത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മോഡൽ റിപ്പോർട്ടിൽ ഉണ്ട്. ഒരേസമയം വോട്ടെടുപ്പ് നടത്താൻ ഇതുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതിക്കും പുതിയ വകുപ്പുകൾ ചേർക്കാനും റിപ്പോർട്ട് ശിപാർശ ചെയ്തേക്കും.

2023ലാണ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകൾ പഠിക്കാൻ നിയോഗിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ധന കമ്മീഷൻ മുൻ ചെയർമാൻ എൻ കെ സിംഗ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ മുഖ്യ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതി അംഗങ്ങൾ. സമിതി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു. 

ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ന്ന ആ​ശ​യം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന സ്വ​ഭാ​വ​ത്തി​നും ഫെ​ഡ​റ​ൽ ത​ത്ത്വ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​നു​വേ​ണ്ടി മു​ൻ രാ​ഷ്ട്ര​പ​തി​യു​ടെ പ​ദ​വി​യു​ള്ള ഒ​രാ​ൾ നി​ന്നു​കൊ​ടു​ക്ക​രു​തെ​ന്നും സമിതി പിരിച്ചുവിടണമെന്നും​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

Tags:    
News Summary - Ram Nath Kovind-led panel may submit report on simultaneous polls on March 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.