രാകേഷ്​ അസ്​താനയെ സി.ബി.​െഎയിൽ നിന്ന് നീക്കി

ന്യൂഡൽഹി: സി.ബി.​െഎയിൽ വീണ്ടും അപ്രതീക്ഷിത സർക്കാർ നീക്കം. പരമോന്നത ഏജൻസിയിലെ സമീപകാല വിവാദങ്ങളുടെ പ്രധാന ക േന്ദ്രമായ സ്​പെഷൽ ഡയറക്​ടർ രാകേഷ്​ അസ്​താനയേയും മറ്റു മൂന്ന്​ ഉന്നത ഉദ്യോഗസ്​ഥരെയും സ്​ഥാനത്തുനിന്ന്​ നീക ്കി. സി.ബി.​െഎയിൽ ഇവരുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട്​ ​േപഴ്​സനൽ മന്ത്രാലയം വ്യാഴാഴ്​ച ഉത്തരവിറക്കി.

ബ്യൂറോ ഒാഫ്​ സിവിൽ ഏവിയേഷനിലേക്കായിരിക്കും അസ്​താനയുടെ മാറ്റമെന്നാണ്​ പ്രാഥമിക വിവരം. സ്​ഥാനം തെറിച്ച മറ്റു ഉദ്യോഗസ്​ഥരായ ജോയൻറ്​ ഡയറക്​ടർ എ.കെ. ശർമയെ സി.ആർ.പി.എഫിൽ എ.ഡി.ജി ആയും ഡി.​െഎ.ജി എം.കെ. സിൻഹയെ ബ്യൂറോ ഒാഫ്​ പൊലീസ്​ റിസർച്​​ ആൻഡ്​ ​െഡവലപ്​മ​​െൻറിലേക്കും മാറ്റും.

എസ്​.പിയായ ജയന്ത്​ ​നയ്​കനവാരെക്കും മാറ്റമുണ്ട്​. വ്യാഴാഴ്​ച നടന്ന ചീഫ്​ വിജിലൻസ്​ കമീഷൻ (സി.വി.സി) യോഗത്തിലാണ്​ ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്​. നിലവിൽ നിർബന്ധിത അവധിയിലാണ്​ അസ്​താന. കേന്ദ്ര സർക്കാറിലെ അടുപ്പക്കാരനെന്നും ഇദ്ദേഹത്തിനെതി​രെ ആരോപണമുയർന്നിട്ടുണ്ട്​.

സി.ബി.​െഎ മേധാവി സ്​ഥാനത്തുനിന്ന്​ സർക്കാർ നീക്കിയ അലോക്​ വർമയുമായുള്ള അസ്​താനയുടെ ഉടക്കിനെ തുടർന്നാണ്​ ഏജൻസിയിൽ പ്രശ്​നങ്ങൾ ആരംഭിച്ചിരുന്നത്​.

Tags:    
News Summary - Rakesh Asthana Moved Out Days After Alok Verma Removed From CBI: Sources- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.