എ.എ.പി നേതാവ് സഞ്ജയ് സിങ്ങിന്‍റെ സത്യപ്രതിജ്ഞ വിലക്കി രാജ്യസഭ ചെയർമാൻ

ന്യൂഡൽഹി: എ.എ.പി നേതാവ് സഞ്ജയ് സിങ് എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വിലക്കി രാജ്യസഭ ചെയർമാൻ.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സഞ്ജയ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതിനിടെയാണ് എ.എ.പി അദ്ദേഹത്തെ രണ്ടാം തവണയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ ജഗ്ദീപ് ധൻഘർ പറഞ്ഞു.

ഡൽഹി മുൻ വനിതാ കമീഷൻ അധ്യക്ഷ സ്വാതി മാലിവാൾ, ചാർട്ടേർഡ് അക്കൗണ്ടന്‍റ് നരെയ്ൻ ദാസ് ഗുപ്ത എന്നിവരെയും എ.എ.പി നോമിനേറ്റ് ചെയ്തിരുന്നു. ഇരുവരും കഴിഞ്ഞ 31ന് സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് സഞ്ജയ് തെരഞ്ഞെടുക്കപ്പെട്ടത്. 2018ലാണ് ആദ്യമായി എം.പിയാകുന്നത്.

രാജ്യസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹത്തിന് ഡൽഹി കോടതി അനുമതി നൽകിയിരുന്നു. രാവിലെ 10ന് സഞ്ജയ് സിങ്ങിനെ പാർലമെന്‍റിലെത്തിക്കാനാണ് ജയിൽ അധികൃതർക്ക് പ്രത്യേക ജഡ്ജി എം.കെ. നാഗ്പാൽ നിർദേശം നൽകിയത്.

Tags:    
News Summary - Rajya Sabha Chairman Blocks AAP Leader's Oath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.