റഫാലിൽ പ്രതിപക്ഷ ബഹളം: രാജ്യസഭ ഇന്നത്തേക്ക് ​പിരിഞ്ഞു; ലോക്​ സഭ നിർത്തിവെച്ചു

ന്യൂഡൽഹി: ശീതകാല സമ്മേളനത്തി​​​െൻറ അഞ്ചാം ദിനവും പാർല​െമൻറിൽ റഫാൽ വിഷയത്തിൽ പ്രതിപക്ഷ ബഹളം. സർക്കാർ കോടതിയ െ തെറ്റിദ്ധരിപ്പിച്ചുവെന്ന്​ ആരോപിച്ച്​ പ്രതിപക്ഷം ലോക്​ സഭയിലും രാജ്യസഭയിലും ബഹളം തുടങ്ങി. ബഹളം മൂലം സഭാ നടപടികൾ മുന്നോട്ടു ​െകാണ്ടുപോകാനാകാതെ ലോക്​ സഭ 12 മണിവരെ നിർത്തി വെച്ചു. രാജ്യസ​ഭ ഇന്നത്തേക്ക്​ പിരിഞ്ഞു.

രാജ്യസഭ ചേർന്ന ഉടൻ സഭാ അധ്യക്ഷൻ ഉപരാഷ്​ട്രപതി എം.വെങ്കയ്യ നായിഡു വേൾഡ്​ ടൂർ ഫൈനൽസിൽ കിരീടം നേടിയ പി.വി സിന്ധുവിനെ അഭിനന്ദിച്ചു. ശേഷം റഫാൽ ഇടപാടി​െല സുപ്രീംകോടതി വിധി ചർച്ച ചെയ്യണമെന്ന്​ പ്രതിപക്ഷ നേതാവ്​ ഗുലാം നബി ആസാദ്​ ആവശ്യ​െപ്പട്ടു. തുടർന്ന്​ സഭയിൽ ബഹളം തുടങ്ങി. ബഹളം മൂലം സഭ ഇന്നത്തേക്ക്​ പിരിഞ്ഞു.

ലോക്​സഭയിലും റ​ഫാൽ വിധി ചർച്ച ചെയ്യണമെന്ന്​ വിവിധ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. അത്​ ബഹളത്തിൽ കലാശിക്കുകയും സഭ നിർത്തിവെക്കുകയുമായിരുന്നു.

Tags:    
News Summary - Rajya Sabha adjourned for the day - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.