രാജ്നാഥ് സിങ്
Posted On
date_range Updated On
date_range പേരുമാറ്റം: ചൈനയെ വിമർശിച്ച് രാജ്നാഥ് സിങ്
നംസായ് (അരുണാചൽ പ്രദേശ്): അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുകൾ മാറ്റിയ ചൈനയെ വിമർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനയുടെ നീക്കം അടിസ്ഥാന യാഥാർഥ്യത്തിന് മാറ്റമുണ്ടാക്കില്ലെന്ന് നംസായിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം വ്യക്തമാക്കി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നമ്മൾ അയൽരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ പേരുകൾ മാറ്റുകയാണെങ്കിൽ അവ നമ്മുടെ പ്രദേശത്തിന്റെ ഭാഗമാകുമോ? ഇത്തരം പ്രവർത്തനങ്ങൾ മൂലം ബന്ധം വഷളാകുമെന്നും സിങ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.