രാജ്കോട്ട് ആശുപത്രിയിലെ തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്ന് രാഹുൽ

ന്യൂഡൽഹി: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ തീപിടിത്തത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.'രാജ്കോട്ടിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തമുണ്ടായ വാർത്ത ദുഃഖകരമാണ്. ആഗസ്റ്റിൽ അഹമ്മദാബാദിലും സമാനമായ തീപിടിത്തമുണ്ടായി. സർക്കാർ ഈ കേസുകൾ ഗൗരവമായി അന്വേഷിക്കണം. ജീവൻ നഷ്ടപ്പെട്ട രോഗികളുടെ കുടുംബങ്ങൾക്ക് അനുശോചനം' -രാഹുൽ ട്വീറ്റ് ചെയ്തു.


രാജ് കോട്ട് ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത് . അഞ്ചുപേരാണ് മരിച്ചത്. കോവിഡ് ചികിത്സക്ക് മാത്രമായുള്ള ആശുപത്രിയാണ് ശിവാനന്ദ്. 11 പേരാണ് ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്നത്. തീപിടിത്തത്തി​െൻറ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ആശുപത്രിയിലെ രോഗികളെ മറ്റൊരിടത്തേക്ക് മാറ്റി.

തീപിടിത്തത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച ഓരോരുത്തരുടെയും ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.