സംബിത് പാത്രയെ ഫ്ലാറ്റ്​ ഒഴിപ്പിക്കാന്‍ രാജ്യസഭക്ക് പരാതി

ന്യൂ​ഡ​ല്‍ഹി: കോ​ണ്‍ഗ്ര​സ് വ​ക്താ​വ് രാ​ജീ​വ് ത്യാ​ഗി​യു​ടെ മ​ര​ണ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​യെ​ന്ന വി​മ​ര്‍ശ​നം നേ​രി​ടു​ന്ന​തി​നി​ട​യി​ല്‍ ബി.​ജെ.​പി വ​ക്താ​വ് സം​ബി​ത് പാ​ത്ര​യെ എം.​പി​മാ​രു​ടെ അ​തി​ഥി​ക​ള്‍ക്കു​ള്ള ഫ്ലാ​റ്റി​ല്‍നി​ന്ന് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് രാ​ജ്യ​സ​ഭ​ക്ക് പ​രാ​തി. ഇ​ന്ത്യാ ടു​ഡെ ഗ്രൂ​പ്പി​െൻറ ആ​ജ് ത​ക് ചാ​ന​ലി​ല്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​ബി​ത് പാ​ത്ര​യു​ടെ വ്യ​ക്തി അ​ധി​ക്ഷേ​പ​ത്തി​നും അ​വ​ഹേ​ള​ന​ത്തി​നു​മി​ര​യാ​യ​തി​ന് തൊ​ട്ടു​പി​റ​കെ രാ​ജീ​വ് ത്യാ​ഗി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത് വ​ന്‍ വി​വാ​ദ​മാ​യ​തി​നി​ടെ​യാ​ണ് പു​തി​യ വി​വാ​ദം.

ബി.​ജെ.​പി​യു​ടെ മാ​ധ്യ​മ ചു​മ​ത​ല​യു​ള്ള അ​നി​ല്‍ ബ​ലൂ​നി എം.​പി​യാ​കു​ന്ന​തി​നു​മു​മ്പ് എം.​പി​യു​ടെ അ​തി​ഥി എ​ന്ന നി​ല​യി​ല്‍ കൈ​വ​ശം വെ​ച്ച ഫ്ലാ​റ്റി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി താ​മ​സി​ക്കു​ന്ന സം​ബി​ത് പാ​ത്ര​യെ ഒ​ഴി​പ്പി​ക്കാ​ന്‍ വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ സാ​കേ​ത് ഗോ​ഖ​ലെ​യാ​ണ് രാ​ജ്യ​സ​ഭ​ക്ക് പ​രാ​തി ന​ല്‍കി​യ​ത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.