File photo

രാജീവ്​ഗാന്ധി വധക്കേസ്​: പേരറിവാളന്​ 30 ദിവസത്തെ പരോൾ

ചെന്നൈ: രാജീവ്​ഗാന്ധി വധക്കേസിലെ പ്രതിയായ പേരറിവാള‍​ന്‍റെ ചികിത്സാർഥം 30 ദിവസം കൂടി പരോൾ നീട്ടി തമിഴ്​നാട്​ സർക്കാർ ഉത്തരവായി. ഇത്​ എട്ടാം തവണയാണ്​ പേരറിവാളന്​ പരോൾ ലഭിക്കുന്നത്​.

1991 ജൂ​ൺ 11നാണ്​ രാജീവ്​ഗാന്ധി വധക്കേസിൽ അറസ്റ്റിലായത്​. 26 വർഷത്തെ ജയിൽ വാസത്തിനുശേഷം 2017 ആഗസ്റ്റ്​ 24നാണ്​ ആദ്യമായി പരോളിലിറങ്ങിയത്​. ജോലാർപേട്ടയിലെ വസതിയിൽ ഒരു മാസം താമസിച്ചു.

പിന്നീട്​ പിതാവി​ന്‍റെ അസുഖം, സഹോദരി പുത്രിയുടെ വിവാഹം, പേരറിവാള‍​ന്‍റെ വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങൾക്കായാണ്​ പരോൾ ലഭിച്ചത്​.

ഡി.എം.കെ സർക്കാർ അധികാരത്തിൽ കയറിയതിനുശേഷം പരോൾ അനുവദിക്കുന്നതിൽ ഉദാര നിലപാടാണ്​ സ്വീകരിക്കുന്നത്​.പേരറിവാള‍​ന്‍റെ തുടർ ചികിത്സ കണക്കിലെടുത്താണിതെന്ന്​ ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. ഈയിടെ നളിനിക്കും 30 ദിവസത്തെ പരോൾ നൽകിയിരുന്നു. മൂന്ന്​ ദശാബ്ദക്കാലത്തോളം തടവിൽ കഴിയുന്ന കേസിലെ ഏഴ്​ പ്രതികളെയും വിട്ടയക്കണമെന്നാണ്​ തമിഴ്​നാട്​ സർക്കാർ നിലപാട്​.

Tags:    
News Summary - Rajiv Gandhi assassination Perarivalan get parole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.