രജനീകാന്തി​െൻറ രാഷ്​ട്രീയ പ്രഖ്യാപനം ഉടൻ; താരം ബി.ജെ.പിയിലേക്കോ​?

​െചന്നൈ: രാഷ്​ട്രീയത്തിലേക്ക്​ ഉടൻ പ്രവേശിക്കുമെന്ന്​ വ്യക്തമാക്കി തമിഴ്​ സൂപ്പർ സ്​റ്റാർ രജനീകാന്ത്​. ചെന്നൈയിൽ താരത്തി​െൻറ ആരാധകരുടെ സംഘടനയായ രജനി മക്കൾ മൻട്രം ജില്ല നേതാക്കളുമായി രണ്ടു മണിക്കൂർ നീണ്ട കൂടിക്കാഴ്​ചക്ക്​ ശേഷം സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

'ഞാൻ എന്തു തീരുമാനമെടുത്താലും ജില്ല സെക്രട്ടറിമാർ തനിക്കൊപ്പം നിൽക്കുമെന്ന്​ അറിയിച്ചു. കഴിയുന്നത്രയും വേഗത്തിൽ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തും' -യോഗത്തിന്​ ശേഷം രജനീകാന്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

നേരത്തേ ആരോഗ്യ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി രജനീകാന്തിനോട്​ രാഷ്​ട്രീയ പ്രവേശനം വേണ്ടെന്ന്​ ഡോക്​ടർമാർ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ്​ പുതിയ തീരുമാനം. കഴിഞ്ഞ മാസം രാഷ്ട്രീയത്തിലേക്ക്​ ഇല്ലെന്ന്​ വ്യക്തമാക്കുന്ന ഒരു കത്ത്​ രജനീയുടെ പേരിൽ പ്രചരിച്ചിരുന്നു. അത്​ ത​െൻറ കത്ത്​ അല്ലെന്നും അത്തരത്തിലൊരു കത്ത്​ താൻ പുറത്തിറക്കിയി​ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'പ്രചരിപ്പിച്ചിരുന്ന കത്ത്​ ത​േൻറതല്ല. ഡോക്​ടറുമാരുടെ നിർദേശം സത്യമായിരുന്നു. ​ എന്നാൽ എ​െൻറ ​രാഷ്​ട്രീയ പ്രവേശനം സംബന്ധിച്ച കാര്യത്തിൽ രജനി മക്കൾ മൻട്രവുമായി ആലോചിച്ച്​ തീരുമാനമെടുക്കും' -രജനീകാന്ത്​ ട്വിറ്ററിൽ കുറിച്ചു.

അതേസമയം രജനീകാന്ത്​ ബി.ജെ.പിയിൽ ചേരുമെന്നും ചിലപ്പോൾ പുതിയ പാർട്ടി രൂപീകരിച്ച്​ എൻ.ഡി.എയുടെ ഘടകകക്ഷിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്​​.

Tags:    
News Summary - Rajinikanth says decision soon on next political move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.