ഗുജറാത്ത് കലാപം: അർണബ് ഗോസാമിയുടെ നുണ പൊളിച്ച് രാജ്ദീപ് സർദേശായി

ന്യൂഡൽഹി: റിപബ്ലിക്ക് ചാനൽ മേധാവി അർണബ് ഗോസാമിയുടെ നുണ പൊളിച്ച് സഹപ്രവർ്ത്തകനായിരുന്ന രാജ്ദീപ് സർദേശായി. ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്യാൻ പോയതുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമി വിവരിക്കുന്ന സംഭവം നുണയാണെന്ന് വ്യക്തമാക്കിയാണ് സർദേശായിയുടെ ട്വീറ്റ്.

2002ൽ ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്യാനായി പോയപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം തന്റെ കാറിനു നേരെ ആക്രമണമുണ്ടായതായി ഗോസ്വാമി വെളിപ്പെടുത്തിയിരുന്നു. തൃശൂലമടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം തൻെറ കാറിനെ ആക്രമിച്ചതായും അർണബിനോടും ഡ്രൈവറോടും തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതായും ഗോസ്വാമി വിവരിക്കുന്നു. ഗോസ്വാമിയുടെ കൈവശം പ്രസ് തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൻെറ ഡ്രൈവറിൻെറ കൈവശം യാതൊരു രേഖകളും ഇല്ലായിരുന്നു. എന്നാൽ ഡ്രൈവറുടെ കൈയിൽ ഹേ റാം എന്നെഴുതിയ ടാറ്റു ഉണ്ടായിരുന്നു. ഇത് കണ്ട് ജനക്കൂട്ടം തങ്ങളെ പോകാൻ അനുവദിച്ചു എന്നാണ് അർണബിൻെറ പ്രസംഗത്തിൽ പറയുന്നത്. ആസാമിലെ ജനക്കൂട്ടത്തിനു മുന്നിലാണ് ഗോസ്വാമിയുടെ പ്രസംഗം. 

എന്നാൽ ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്യാൻ താനാണ് പോയതെന്നും അർണബ് പറയുന്ന സംഭവം തൻെറ അനുഭവമാണെന്നും രാജ്ദീപ് സർദേശായി വ്യക്തമാക്കി. തന്റെ മുൻ സഹപ്രവർത്തകനായ അർണബ് ഗോസ്വാമിയുടെ രണ്ട് വർഷം മുമ്പത്തെ പ്രസംഗ വിഡിയോ റി ട്വീറ്റ് ചെയ്താണ്ചൊവ്വാഴ്ച രാവിലെ രാജ്ദീപ് സർദേശി ഇക്കാര്യം അറിയിച്ചത്. അർണബ് ഒരു ഫെക്കുവാണെന്നും അദ്ദേഹം ആരോപിച്ചു.
 

 

Tags:    
News Summary - Rajdeep Retweets Arnab’s Gujarat Riots Story, Calls It ‘Fekugiri’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.