കന്നുകാലികളിൽ ത്വഗ് രോഗം പടരുന്നു; രാജസ്ഥാൻ മുഖ്യമന്ത്രി ജനപ്രതിനിധികളുമായി ചർച്ച നടത്തും

ജയ്‌പൂർ:  കന്നുകാലികൾക്കിടയിൽ പടർന്നുപിടിച്ച ത്വഗ് രോഗം അവലോകനം ചെയ്യാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ജനപ്രതിനിധികളുടെ യോഗം വിളിച്ചു. എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളടക്കം പങ്കെടുക്കുന്ന ചർച്ച വിഡിയോ കോൺഫറൻസ് വഴിയാകും നടക്കുക.


രോഗത്തിന്റെ നിലവിലെ സാഹചര്യവും സംസ്ഥാനം നടത്തുന്ന ശ്രമങ്ങളും അവയുടെ ആഘാതങ്ങളും തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുകയും പ്രതിനിധികളിൽനിന്ന് നിർദേശങ്ങൾ തേടുകയും ചെയ്യും. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ല കലക്ടർമാരുമായും മുഖ്യമന്ത്രി ഞായറാഴ്ച ചർച്ച നടത്തിയിരുന്നു.


ദുരിത ബാധിത ജില്ലകൾ സന്ദർശിച്ച മന്ത്രിയിൽനിന്ന് അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. യഥാസമയം മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ടെൻഡർ ഇല്ലാതെ മരുന്നുകൾ വാങ്ങാനും യോഗത്തിൽ തീരുമാനിച്ചിരുന്നു.

Tags:    
News Summary - rajasthancmtoholdmeetingwithpublicrepresentatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.