ഭർത്താവിൻെറ മരണശേഷം പുനർവിവാഹത്തിന്​ തയാറായില്ല; യുവതിയുടെ നാക്കും മൂക്കും മുറിച്ച്​ ഭർതൃവീട്ടുകാർ

ജയ്​പൂർ: പുനർവിവാഹത്തിന്​ തയാറാവാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ 28കാരിയുടെ നാക്കും മൂക്കും മുറിച്ചു. ആക്രമണത്തിൽ കൈക്കും പരിക്കേറ്റിട്ടുണ്ട്​.​​ രാജസ്ഥാനിലെ ജയ്​സാൽമറിൽ ചൊവ്വാഴ്​ച ഉച്ചക്ക്​ ഒരു മണിയോടെയായിരുന്നു​​ സംഭവം. സംഭവത്തിൽ ഒരാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മറ്റ്​ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്​.

ആറ്​ വർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്​. ഒരു വർഷം മുമ്പ്​ ഭർത്താവ്​ മരണപ്പെട്ടു. തുടർന്ന് ഭർതൃ സഹോദരൻെറ ഭാര്യ യുവതിയെ ഒരു ബന്ധുവിന്​ പുനർ വിവാഹം ചെയ്​തു നൽകാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ വിവാഹത്തിന്​ യുവതി തയാറായില്ല.

യുവതിയുടെ നിസ്സഹകരണത്തിൽ രോഷം പൂണ്ട്​ ഭർതൃവീട്ടുകാർ യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്നാണ്​ ഒരാളെ അറസ്​റ്റ്​ ചെയ്​തത്​. ഒരു ട്രാക്​ടറിൽ വന്നിറങ്ങിയ പ്രതി മൂർച്ചയുള്ള ആയുധമുപയോഗിച്ച്​ യുവതിയുടെ നാക്കും മൂക്കും മുറിക്കുകയായിരുന്നുവെന്നാണ്​ പരാതി. ആക്രമണത്തിൽ നിന്ന്​ മകളെ രക്ഷിക്കാനുള്ള ശ്രമത്തി​നിടെ യുവതിയു​ടെ മാതാവിനും പരിക്കേറ്റു.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.