ഉദയ്പൂർ: ഇൻസ്റ്റഗ്രാമിൽ ലൈവ് ടെലികാസ്റ്റ് ചെയ്ത് കൗമാരക്കാരന്റെ ആത്മഹത്യ. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങളാണ് കൗമാരക്കാരൻ ഇൻസ്റ്റഗ്രാം റീൽസിലൂടെ പങ്കുവെച്ചത്. ഉദയ്പൂർ സ്വദേശിയായ ദേവിസിങ്ങാണ് ആത്മഹത്യ ചെയ്തത്. മകന്റെ മരണത്തിന് പിന്നാലെ പിതാവും ആത്മഹത്യ ചെയ്തു. മകന്റെ മരണാനന്തര ചടങ്ങുകൾക്ക് പിന്നാലെയായിരുന്നു പിതാവിന്റെ ആത്മഹത്യ.
സൾഫാസ് ടാബ്ലെറ്റുകൾ കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങളാണ് കൗമാരക്കാരൻ ഇൻസ്റ്റഗ്രാം റീലിലൂടെ പങ്കുവെച്ചത്. തുടർന്ന് വിഡിയോ കണ്ട സഹോദരൻ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവിസിങ്ങിന്റെ അപ്രതീക്ഷിത വിയോഗം വീട്ടുകാർക്ക് ഉൾക്കൊള്ളാനായില്ല. മരണവാർത്ത കേട്ട പിതാവും അതീവ ദുഃഖത്തിലായിരുന്നു.
തുടർന്ന് മകന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം വീട്ടിലെത്തിയ പിതാവ് തൂങ്ങിമരിക്കുകയായിരുന്നു. സൂറത്തിൽ ജോലി ചെയ്യുകയായിരുന്ന ദേവിസിങ് ജൂലൈ 11ന് രാത്രിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ബോധംപോയ നിലയിലായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.